ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

സെബി നടപടിയ്‌ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ജെയ്ന്‍ സ്ട്രീറ്റ്

മുംബൈ: ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ കൃത്രിമം നടത്തി കോടികള്‍ തട്ടിയെടുത്തതിന്റെ പേരില്‍ സെബി നടപടി നേരിടേണ്ടി വന്ന ജെയ്ന്‍ സ്ട്രീറ്റ് ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. സെബിയുടെ നടപടി അത്യന്തം നിരാശജനകമാണെന്ന് പറഞ്ഞ കമ്പനി ഇതിനെതിരായ ഔദ്യോഗിക പ്രതികരണം ഉടനുണ്ടാകുമെന്നും അറിയിച്ചു.

മൂവായിരത്തോളം ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതുപ്രകാരം സെബിയുടെ നടപടിയ്‌ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജെയ്ന്‍ സ്ട്രീറ്റ്. തങ്ങളുടെ പ്രവര്‍ത്തനങ്ങളെ താറടിച്ചുകാണിക്കാനുള്ള നീക്കമാണ് സെബിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സന്ദേശത്തില്‍ കമ്പനി പറയുന്നു.

ലോകമെമ്പാടുമുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നുവെന്നും കമ്പനി അവകാശപ്പെട്ടു. ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വ്യാപാരം നടത്തുന്നതില്‍ നിന്നും ജെയ്ന്‍ സ്ട്രീറ്റിനെ വിലക്കിയ സെബി ഉത്തരവ് വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. കമ്പനിയുടെ 567 ദശലക്ഷം ഡോളര്‍ പിടിച്ചെടുക്കാനും മാര്‍ക്കറ്റ് റെഗുലേറ്റര്‍ ഉത്തരവിട്ടു. മറ്റ് സൂചികകളിലും എക്‌സചേഞ്ചുകളിലും കമ്പനി സമാന തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്ന കാര്യം അധികൃതര്‍ അന്വേഷിക്കുകയാണ്.

2023 ജനുവരി മുതല്‍ 2025 മെയ് വരെയുള്ള 21 വ്യത്യസ്ത എക്‌സ്‌പൈറി ദിവസങ്ങളില്‍ നിഫ്റ്റി, ബാങ്ക് നിഫ്റ്റി തുടങ്ങിയ ഇന്‍ഡക്‌സ് ലെവലുകളില്‍ ജെയിന്‍ സ്ട്രീറ്റ് കൃത്രിമം കാണിച്ചുവെന്നാണ് സെബി കണ്ടെത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നതില്‍ നിന്നും കമ്പനിയെ വിലക്കാനും നിക്ഷേപങ്ങള്‍ മരവിപ്പിക്കാനും 4843.57 കോടി രൂപ പിഴ ചുമത്താനും റെഗുലേറ്റര്‍ തീരുമാനിച്ചു. സെബി ഒരു കമ്പനിയ്ക്ക് മേല്‍ ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്.

X
Top