
ന്യൂഡല്‍ഹി: സുസ്ലോണ്‍ എനര്‍ജി ഓഹരിയില്‍ 24 ശതമാനം ഉയര്‍ച്ച പ്രവചിച്ചിരിക്കയാണ് മോതിലാല്‍ ഓസ്വാള്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ്. 82 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ മൂന്ന് മാസത്തില്‍ 24 ശതമാനമാണ് കമ്പനി ഓഹരി ഉയര്‍ന്നത്. ഒരു മാസം മുന്‍പ് ഗോള്‍ഡ്മാന്‍ സാക്ക്സ്, മോര്ഗന് സ്റ്റാന്‍ലി, മോതിലാല്‍ ഓസ്വാള്‍ മ്യൂച്വല്‍ ഫണ്ട്, സൊസൈറ്റെ ജനറലെ എന്നീ ഗ്ലോബല്‍ നിക്ഷേപകര്‍ കമ്പനിയുടെ 19.18 കോടി ഓഹരികള്‍ അഥവാ 1.45 ശതമാനം ഓഹരി പങ്കാളിത്തം 1309 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു.
മാര്‍ച്ച് പാദത്തില്‍ കമ്പനി 1181 കോടി രൂപയുടെ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 254 ശതമാനം കൂടുതലാണിത്. മൊത്തം വരുമാനം 2027.43 കോടി രൂപയില്‍ നിന്നും 3825.19 കോടി രൂപയിലേയ്ക്ക് ഉയരുകയും ചെയതു.