ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

വരുമാന വീക്ഷണത്തില്‍ വ്യക്തതയില്ലാതെ കോര്‍പറേറ്റ് ഇന്ത്യ

മുംബൈ: കോര്‍പ്പറേറ്റ് ഇന്ത്യ കോവിഡിനു ശേഷം വരുമാനം വീണ്ടെടുത്തത് പ്രധാനമായും മാര്‍ജിന്‍ വികസനത്തിലൂടെയും ചെലവ് കാര്യക്ഷമതയിലൂടെയുമാണ്. എന്നാല്‍ പ്രവര്‍ത്തന മാര്‍ജിനുകള്‍ ഉച്ചസ്ഥായിയിലെത്തിയതിന്റെയും വരുമാന വളര്‍ച്ച കുറഞ്ഞതിന്റെയും ഫലമായി ലാഭവര്‍ധന ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കയാണ് ഡിഎസ്പി മ്യൂച്വല്‍ ഫണ്ടിന്റെ 2025 ജൂലൈ നേത്ര റിപ്പോര്‍ട്ട് പറയുന്നു.

ചരിത്രപരമായി നോക്കുമ്പോള്‍ ഇന്ത്യന്‍ കമ്പനികളുടെ ഘടനാപരമായ ഒരു സവിശേഷത അതിന്റെ ചെലവ് നിയന്ത്രണങ്ങളും വിതരണ കാര്യക്ഷമതയുമാണ്. മറിച്ച് യുഎസിലിത് അവരുടെ ഹൈടെക്ക് മോഡലുകളേയും മത്സരബുദ്ധിയേയും ആശ്രയിച്ചിരിക്കുന്നു. ഈ ഘട്ടത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ ലാഭക്ഷമത വളര്‍ത്തുന്നതിനുള്ള പ്രധാനമാര്‍ഗം ഡിമാന്റ് വര്‍ധിപ്പിക്കുക എന്നതാണന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ബിഎസ്ഇ ഓള്‍ക്യാപ് കമ്പനികളുടെ ശരാശരി പ്രവര്‍ത്തന മാര്‍ജിന്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ 15.3 ശതമാനമായിരുന്നു, ഇത് 2022 സാമ്പത്തിക വര്‍ഷത്തിലെ കോവിഡിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 16.1 ശതമാനത്തിന് തൊട്ടുതാഴെയാണ്. വരുമാന വളര്‍ച്ച 2024 സാമ്പത്തിക വര്‍ഷത്തിലെ 21 ശതമാനത്തില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ വെറും 5 ശതമാനമായി കുത്തനെ കുറഞ്ഞു.

2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ വരുമാന വളര്‍ച്ച മധ്യ-ഒറ്റ അക്കത്തിലേയ്ക്ക് താഴ്ന്നുവെന്ന് ഡിഎസ്പി മ്യൂച്വല്‍ ഫണ്ട് പ്രൊഡക്റ്റ് മാനേജര്‍ പ്രഗതി അഗര്‍വാള്‍ മണികണ്‍ട്രോളുമായുള്ള സംഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. ‘പല കമ്പനികളുടേയും വരുമാന വളര്‍ച്ച പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുന്നു. സ്വകാര്യ ബാങ്കുകള്‍, ആരോഗ്യ സംരക്ഷണം എന്നീ രംഗത്ത് അവസരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും വിപണിയുടെ ഭൂരിഭാഗവും അതിന്റെ മാര്‍ജിന്‍ കൊടുമുടിയിലെത്തിയിരിക്കുന്നു. . ഇതോടെ വിപുലീകരണത്തിനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്..’ അവര്‍ കൂട്ടിച്ചേര്‍ത്തു.

മേഖലാതലത്തില്‍ മാര്‍ജിനുകള്‍ ആരോഗ്യകരമായി തുടരുന്നുണ്ടെങ്കിലും ക്ഷീണത്തിലാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യുതി രംഗം 33.1 ശതമാനം പ്രവര്‍ത്തന മാര്‍ജിന്‍ റിപ്പോര്‍ട്ട് ചെയ്തു. വില സ്ഥിരതയും ചെലവ് നിയന്ത്രണവും കാരണം ടെലികോം മാര്‍ജിനുകളും 14.7 ശതമാനമായി മെച്ചപ്പെട്ടിട്ടുണ്ട്.എന്നാല്‍ മുമ്പ് ഉയര്‍ന്ന മാര്‍ജിനായിരുന്ന രാസവസ്തുക്കളും നിര്‍മ്മാണ സാമഗ്രികളും ഇപ്പോള്‍ 12.9 ശതമാനമായി കുറഞ്ഞു, രണ്ട് വര്‍ഷം മുമ്പ് ഇത് 17 ശതമാനമായിരുന്നു. ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ മാര്‍ജിന്‍ 10.2 ശതമാനമായി കുറഞ്ഞു.

ഡിമാന്റ് കുറഞ്ഞതോടെ കമ്പനികള്‍ കാപക്‌സ് കുറച്ചുവെന്ന് പ്രഗതി ചൂണ്ടിക്കാട്ടി. ആരോഗ്യകരമായ സ്ഥിതിയിലാണെങ്കിലും കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് കമ്പനികള്‍ തയ്യാറാകുന്നില്ല.

X
Top