കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയ്ക്ക് മുന്‍പാകെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് വിശദീകരിച്ചു. ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മികച്ച രീതിയില്‍ മുന്നേറുന്നതായി മല്‍ഹോത്ര കമ്മിറ്റിയെ അറിയിച്ചു.

2000 രൂപ നോട്ടുകള്‍ നിലവില്‍ സര്‍ക്കുലേഷനില്ല. അതേസമയം നിയമപരമായി അവ നിലനിര്‍ക്കുന്നുണ്ട്. കള്ളനോട്ടുകളുടെ എണ്ണം നാമമാത്രമാണെന്നും അവ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രബാങ്ക് പ്രതിജ്ഞാബദ്ധമാണ്.

പാനലംഗങ്ങള്‍ ക്രിപ്‌റ്റോകറന്‍സി നിയന്ത്രണങ്ങളെക്കുറിച്ച് ഗവര്‍ണറോട് വിശദീകരണം ചോദിച്ചതായാണ് അറിവ്. അതേസമയം ഇതിന് അദ്ദേഹം എന്ത് മറുപടി നല്‍കി എന്ന കാര്യം അറിവായിട്ടില്ല.

രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി,സംവിധാനങ്ങള്‍ എന്നിവ മല്‍ഹോത്ര വിശദീകരിച്ചുവെന്നും പാനലംഗങ്ങള്‍ മല്‍ഹോത്രയുടെ വിശദീകരണത്തില്‍ തൃപ്തരാണെന്നും പാനല്‍ ചെയര്‍മാന്‍ ബാര്‍ത്രുഹാരി മഹ്താബ് മാധ്യമങ്ങളോട് പറഞ്ഞു.

ജൂലൈ 23,24 തീയതികളില്‍ ഗവര്‍ണര്‍ വീണ്ടും പാര്‍ലിമെന്ററി കമ്മിറ്റിയുമായി കൂടിയാലോചന നടത്തുന്നുണ്ട്.

X
Top