പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ

മള്‍ട്ടിബാഗര്‍ ഓഹരിയില്‍ നേട്ടം പ്രതീക്ഷിച്ച് ആക്‌സിസ് കാപിറ്റല്‍

മുംബൈ: സിഗ്നേച്ച്വര്‍ ഗ്ലോബല്‍ (എസ്ജിഐഎല്‍) ഓഹരി 1780 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് ആക്‌സിസ് കാപിറ്റല്‍. കമ്പനിയുടെ വളര്‍ച്ചാ സാധ്യതയും സമ്പന്നമായ സെഗ്മന്റുകളും കണക്കിലെടുത്താണിത്.

നിലവില്‍ രാജ്യത്തെ അഞ്ചാമത്തെ വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് എസ്ജിഐഎല്‍. കമ്പനിയുടെ പ്രീ സെയ്ല്‍സ് 2022-25 വര്‍ഷങ്ങളില്‍ 58 ശതമാനം സിഎജിആറില്‍ വളര്‍ന്നു.

2023 സെപ്തംബറിലാണ് കമ്പനി ഐപിഒ നടത്തുന്നത്. 385 രൂപ നിരക്കില്‍ ലിസ്റ്റ് ചെയ്ത കമ്പനി ഓഹരിയുടെ നിലവിലെ വില 1265 രൂപയാണ്. അതായത് 225 ശതമാനം വളര്‍ച്ച.

17,500 കോടി രൂപയാണ് വിപണി മൂല്യം.

X
Top