
മുംബൈ: 1:1 അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ചിരിക്കയാണ് അനൂഹ് ഫാര്‍മ. കമ്പനിയുടെ ഒരു ഓഹരി കൈവശം വയ്ക്കുന്ന നിക്ഷേപകന് മറ്റൊരു ഓഹരി സൗജന്യമായി ലഭ്യമാകും. ഓഹരിയൊന്നിന് 1.50 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 15 ആണ് ബോണസ് ഓഹരിയുടെ റെക്കോര്‍ഡ് തീയതി. ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 14 ആണ് നിശ്ചയിച്ചു. ഈ തീയതികളില്‍ കമ്പനി രജിസ്റ്ററില്‍ പേരുള്ള നിക്ഷേപകര്‍ക്ക് ബോണസ് ഓഹരിയും ലാഭവിഹിതവും ലഭ്യമാകും.
നിലവില്‍ 1,045.59 കോടി രൂപയാണ് അനൂഹ് ഫാര്‍മയുടെ വിപണി മൂല്യം. വ്യാഴാഴ്ച 2.68 ശതമാനം ഉയര്‍ന്ന് 208.65 രൂപയിലായിരുന്നു ഓഹരി ക്ലോസിംഗ്.
52 ആഴ്ച റെയ്ഞ്ച് 249.95 രൂപ -148.05 രൂപ.
കഴിഞ്ഞ മൂന്ന് മാസത്തില്‍ 25 ശതമാനമുയര്‍ന്ന ഓഹരി 2,3,5 വര്‍ഷങ്ങളില്‍ യഥാക്രമം 108 ശതമാനം, 132 ശതമാനം, 85 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി.