ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

നിഫ്റ്റി, സെന്‍സെക്‌സ് നേട്ടത്തില്‍

മുംബൈ: ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 50 61 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 25,522.50 ലെവലിലും സെന്‍സെക്‌സ് 270 പോയിന്റ് അഥവാ 0.32 ശതമാനം ഉയര്‍ന്ന് 83712.51 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. റിയാലിറ്റി, ബാങ്കിംഗ്, സാമ്പത്തിക സേവന മേഖല എന്നീ മേഖലകളാണ് നേട്ടമുണ്ടാക്കിയത്.

ഉപഭോക്തൃ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹെല്‍ത്ത് കെയര്‍, വാഹന മേഖല എന്നിവ നഷ്ടം നേരിട്ടു.

കൊടാക് ബാങ്ക്, എറ്റേര്‍ണല്‍, ഏഷ്യന്‍ പെയിന്റ്, എന്‍ടിപിസി, ബിഇഎല്‍, അദാനി പോര്‍ട്ട്‌സ്, ഇന്‍ഫോസിസ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ടി, ടെക്ക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. ഭാരതി എയര്‍ടെല്‍, ടിസിഎസ്, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, എച്ച് സിഎല്‍ ടെക്ക്, സണ്‍ ഫാര്‍മ, മാരുതി എന്നിവ നഷ്ടത്തിലായി.

128 ഓഹരികളാണ് ചൊവ്വാഴ്ച 52 ആഴ്ചയിലെ മികച്ച ഉയരം താണ്ടിയത്. അപ്പോളോ ഹോസ്പിറ്റല്‍സ്, ഡിവിസ് ലാബ്‌സ്, ജെഎം ഫിനാന്‍ഷ്യല്‍സ്, ലോറസ് ലാബ്‌സ്, നവിന്‍ ഫ്‌ലൂറിന്‍ ഇന്റര്‍നാഷണല്‍, എസ്ആര്‍എഫ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പ്രോട്ടിയന്‍ ഇഗവ് ടെക്, സ്‌പൈസ് ജെറ്റ്, ജിന്‍ഡല്‍ എന്നിവയുള്‍പ്പെടെ 51 ഓഹരികള്‍ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തി.

ബാങ്കിംഗ്, സാമ്പത്തിക സേവന മേഖലയിലെ ശക്തി വിളിച്ചോതുന്നതാണ് ചൊവ്വാഴ്ചയിലെ പ്രകടനമെന്ന് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയില്‍ വ്യക്തത വരുന്നത് വരെ ചാഞ്ചാട്ടമായിരിക്കും വിപണിയുടെ മുഖമുദ്ര. ഈ കാലയളവില്‍ 25400-25600 റെയ്ഞ്ചില്‍ നിഫ്റ്റി തുടരാന്‍ സാധ്യതയുണ്ട്.

X
Top