
മുംബൈ: 2024-25 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ഡിവിഡന്റ് വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 11 നിശ്ചയിച്ചിരിക്കയാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്. ഓഹരി മുഖവിലയുടെ 2.5 ശതമാനം ലാഭവിഹിതമാണ് ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. എക്സ് ഡിവിഡന്റ് തീയതിയില്‍ ഓഹരി കൈവശം വയ്ക്കുന്നവരായിരിക്കും ഡിവിഡന്റിന് അര്‍ഹര്‍.
0.17 ശതമാനം ഉയര്‍ന്ന് 77.84 രൂപയിലാണ് ചൊവ്വാഴ്ച ബാങ്ക് ഓഹരി ക്ലോസ് ചെയ്തത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 175 ശതമാനം ഉയര്‍ന്ന ഓഹരി 2025 ല്‍ മാത്രം 21 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി. കഴിഞ്ഞ 5 ദിവസത്തില്‍ ഉയര്‍ന്നത് 6.7 ശതമാനം.
ജൂലൈ 4 ന് രേഖപ്പെടുത്തിയ 82.09 രൂപയാണ് 52 ആഴ്ചയിലെ മികച്ച വില. ഏപില്‍ 7 ലെ 52.50 52 ആഴ്ചയിലെ കുറഞ്ഞവിലയാണ്. 56973 കോടി രൂപയാണ് വിപണി മൂല്യം.