
മുംബൈ: ജെഎം ഫൈനാന്‍ഷ്യല്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന വയര്‍ കമ്പനി ഓഹരികളാണ് പോളികാബ് ഇന്ത്യ, കെഇഐ ഇന്‍ഡസ്ട്രീസ് എന്നിവ.
പോളികാബ് ഇന്ത്യ
7900 രൂപ ലക്ഷ്യവില കമ്പനി ഓഹരി വാങ്ങാനാണ് നിര്‍ദ്ദേശം. നിലവിലെ വിലയില്‍ നിന്നും 17.8 ശതമാനം കൂടുതലാണിത്. കേബിള്‍ മേഖലയിലെ പോളികാബിന്റെ നേതൃത്വം ബ്രോക്കറേജ് എടുത്തുകാണിക്കുന്നു, ഇത് മൂല്യനിര്‍ണ്ണയ പ്രീമിയം ഉറപ്പാക്കുന്നു.
കെഇഐ ഇന്‍ഡസ്ട്രീസ്
4500 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാനാണ് നിര്‍ദ്ദേശം. നിലവിലെ വിലയില്‍ നിന്നും 25 ശതമാനം വളര്‍ച്ചയാണിത്.
90,000 കോടി രൂപ മൂല്യമുള്ള ഇന്ത്യയിലെ കേബിള്‍, വയറിംഗ് വ്യവസായം 2028 സാമ്പത്തിക വര്‍ഷത്തോടെ 1.25 ലക്ഷം കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 12% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കാണിത്.