ചില്ലറ പണപ്പെരുപ്പം ആറു വർഷത്തെ താഴ്ചയിൽബാങ്കുകളുടെ ആസ്തി ഗുണനിലവാരം ദശാബ്ദത്തെ ഉയര്‍ന്ന നിലയില്‍സംസ്ഥാനത്ത് ക്രിപ്റ്റോ വഴിയുളള ഹവാല ഇടപാട് കൂടുന്നുഇൻഷുറൻസുള്ള രോഗികൾക്ക് ഉയർന്ന നിരക്ക്: സ്വകാര്യ ആശുപത്രികളെ നിരീക്ഷിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ റഷ്യൻ ഇന്ധന ഇറക്കുമതി ലോകത്തിന് നേട്ടമായെന്ന് കേന്ദ്രമന്ത്രി

ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് ഓല ഇലക്ട്രിക് മൊബിലിറ്റി; ഓഹരിയില്‍ 15 ശതമാനം മുന്നേറ്റം

മുംബൈ: ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഓല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്, 2026 സാമ്പത്തിക വര്‍ഷത്തില്‍ 4,200 കോടി -4,700 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു.  പ്രസ്താവനയില്‍ കമ്പനി അറിയിച്ചതാണിത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് വരുമാന വളര്‍ച്ച നെഗറ്റീവ് 7% മുതല്‍ പോസിറ്റീവ് 4% വരെയാണെന്ന് ഇത് സൂചിപ്പിക്കുന്നു.

തുടര്‍ന്ന് കമ്പനി ഓഹരി 15 ശതമാനം ഉയര്‍ന്ന് 45.63 രൂപയിലെത്തി.  3.25 ലക്ഷം മുതല്‍ 3.75 ലക്ഷം യൂണിറ്റ് വില്‍പനയാണ് പ്രതീക്ഷിക്കുന്നത്. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) ആനുകൂല്യത്തിന്റെ സഹായത്തോടെ ഗ്രോസ് മാര്‍ജിന്‍ 35-45 ശതമാനം വരെയാകുമെന്നും ഇലക്ട്രിക് സ്‌ക്കൂട്ടര്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു. അതേസമയം ജൂണ്‍ പാദത്തില്‍ കമ്പനി 428 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.

തൊട്ടുമുന്‍വര്‍ഷത്തെ നഷ്ടം 347 കോടി രൂപ മാത്രമായിരുന്നു. വരുമാനം 50 ശതമാനം ഇടിഞ്ഞ് 828 കോടി രൂപയിലെത്തി. തുടര്‍ച്ചയായി നഷ്ടം കുറയ്ക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്. മാര്‍ച്ച് പാദത്തില്‍ 870 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായത്.

വരുമാനത്തിലും വളര്‍ച്ചയുണ്ടായി. മാര്‍ച്ചില്‍ 611 കോടി രൂപയായിരുന്നു കമ്പനി രേഖപ്പെടുത്തിയ വരുമാനം.

X
Top