കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഐഫോണ്‍17 ഘടകങ്ങള്‍ ഫോക്‌സ്‌കോണ്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു

ന്യൂഡല്‍ഹി: ഐഫോണ്‍17 നിര്‍മ്മാണത്തിനായുള്ള ഘടകങ്ങള്‍ ഫോക്‌സ്‌കോണ്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തുതുടങ്ങി. ഇതോടെ പരീക്ഷണാടിസ്ഥാനത്തില്‍ ഐഫോണ്‍17 നിര്‍മ്മാണം ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്തംബറിലായിരിക്കും ആപ്പിളിന്റെ ഐഫോണ്‍17 ലോഞ്ച്.

ഡിസ്‌പ്ലേ അസംബ്ലികള്‍, കവര്‍ ഗ്ലാസ്, മെക്കാനിക്കല്‍ ഹൗസിംഗുകള്‍, പിന്‍ ക്യാമറ മൊഡ്യൂളുകള്‍ തുടങ്ങിയ പ്രധാന ഭാഗങ്ങളാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്. ഐഫോണ്‍ 17 സീരീസിന്റെ പൂര്‍ണ്ണ തോതിലുള്ള നിര്‍മ്മാണം ഓഗസ്റ്റില്‍ ആരംഭിക്കും. ആപ്പിളിന്റെ ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ പങ്ക് ക്രമാനുഗതമായി വികസിക്കുകയാണ്.

ചൈനയുടെ കുത്തക അവസാനിപ്പിച്ച് ഐഫോണ്‍ 16 അടിസ്ഥാന മോഡലുകള്‍ക്കായുള്ള ഉല്‍പ്പന്ന അവതരണ പ്രക്രിയയില്‍ ഇന്ത്യ നേരത്തെ പങ്കുചേര്‍ന്നു. പ്രോ മോഡലുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാന്‍ തുടങ്ങുന്നതോടെ ഐഫോണ്‍ 17 ലും സമാന പ്രവണത തുടരും.

നിലവില്‍ ചൈനയില്‍ നിന്നുള്ള ഫോക്‌സ്‌കോണ്‍ ഇറക്കുമതിയുടെ 10 ശതമാനം ഐഫോണ്‍ 17 ഘടകങ്ങളാണ്. അതേസമയം ഭൂരിഭാഗവും ഐഫോണ്‍ 14, 16 സീരീസൂകളുടെ നിര്‍മ്മാണത്തിനായാണ് നടത്തുന്നത്. വരുന്ന ഉത്സവ സീസണിലെ വില്‍പന മുന്നില്‍ കണ്ടാണ് കമ്പനിയുടെ പ്രവര്‍ത്തനം.

ഐഫോണ്‍ 17 സീരീസിന്റെ കേസിംഗ് പോലുള്ള ഘടകങ്ങളുടെ പരീക്ഷണ നിര്‍മ്മാണത്തില്‍ ടാറ്റ ഇലക്ട്രോണിക്‌സും പങ്കാളിയാണ്.

X
Top