കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഐപിഒ: ഡിആര്‍എച്ച്പി ഫയല്‍ ചെയ്ത് ഐനോക്‌സ് ക്ലീന്‍ എനര്‍ജി

മുംബൈ: ഇനോക്‌സ് ക്ലീന്‍ എനര്‍ജി പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) രഹസ്യ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചു.50,000 കോടി രൂപ വാല്വേഷനില്‍ 6000 കോടി രൂപ സമാഹരിക്കാനാണ് ഇനോക്്‌സ്ജിഎഫ്എല്‍ ഗ്രൂപ്പ് ശ്രമിക്കുന്നത്.

ഐപിഒ പദ്ധതികള്‍ ഫലം കണ്ടാല്‍, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന ഐനോക്‌സ്ജിഎഫ്എല്‍ ഗ്രൂപ്പിലെ അഞ്ചാമത്തെ കമ്പനിയായിരിക്കും ഇനോക്‌സ് ക്ലീന്‍ എനര്‍ജി. ഗുജറാത്ത് ഫ്‌ലൂറോകെമിക്കല്‍സ്, ഇനോക്‌സ് വിന്‍ഡ്, ഇനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ്, ഇനോക്‌സ് വിന്‍ഡ് എനര്‍ജി എന്നിവ ഓഹരികള്‍ ഇതിനോടകം ലിസ്റ്റ് ചെയ്തു കഴിഞ്ഞു.

ഉത്തര്‍പ്രദേശ് ആസ്ഥാനമായ ഇനോക്‌സ് ക്ലീന്‍ എനര്‍ജി പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ വികസിപ്പിക്കുകയും അനുബന്ധ സ്ഥാപനങ്ങള്‍ വഴി സോളാര്‍ സെല്ലുകളും മൊഡ്യൂളുകളും നിര്‍മ്മിക്കുകയും ചെയ്യുന്നു. ഇനോക്‌സ് നിയോ എനര്‍ജീസ്, ഇനോക്‌സ് സോളാര്‍ എന്നിവയാണ് ഈ സബ്‌സിഡിയറികള്‍. 2025 ജൂണ്‍ 26 ലെ കെയര്‍എഡ്ജ് റേറ്റിംഗ്‌സ് റിപ്പോര്‍ട്ട് പ്രകാരം, നിലവില്‍ കമ്പനിക്ക് 157 മെഗാവാട്ട് (107 മെഗാവാട്ട് കാറ്റാടി & 50 മെഗാവാട്ട് സോളാര്‍) പ്രവര്‍ത്തന ശേഷിയും 400 മെഗാവാട്ട് (350 മെഗാവാട്ട് ഹൈബ്രിഡ്, 50 മെഗാവാട്ട് സോളാര്‍) നിര്‍മ്മാണ ശേഷിയും 2.2 ജിഗാവാട്ടില്‍ കൂടുതല്‍ പൈപ്പ്ലൈന്‍ ശേഷിയുമുണ്ട്.

ഗുജറാത്തിലെ കച്ചില്‍ 50 മെഗാവാട്ട് കാറ്റാടി വൈദ്യുതി നിലയം സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കുന്ന കമ്പനി, 4.8 ജിഗാവാട്ട് സോളാര്‍ സെല്ലും 7.2 ജിഗാവാട്ട് സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാണ ശേഷിയും സ്ഥാപിക്കുകയാണിപ്പോള്‍. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവ പ്രവര്‍ത്തനക്ഷമമാകും.

X
Top