കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഐപിഒ: ആഗ്കണ്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു

മുംബൈ: ഹരിയാന ആസ്ഥാനമായ ആഗ്കണ്‍ ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്)യ്ക്കായി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. അടിസ്ഥാന സൗകര്യവികസനത്തിനുപയോഗിക്കുന്ന ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനമാണിത്.

332 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 94 ലക്ഷം ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഐപിഒ.

പ്രമോട്ടര്‍മാരായ ജിതേന്ദര്‍ അഗര്‍വാള്‍, റേനു അഗര്‍വാള്‍ എന്നിവര്‍ കമ്പനിയിലെ തങ്ങളുടെ ഓഹരികള്‍ വില്‍ക്കും. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക 168 കോടി രൂപയുടെ വായ്പ തിരിച്ചടക്കുന്നതിനും പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റ് കോര്‍പറേറ്റ് ചെലവുകള്‍ക്കും വിനിയോഗിക്കുമെന്ന് രേഖകള്‍ പറയുന്നു.

മോതിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റാണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍. എംയുഎഫ്ജി ഇന്‍ടൈം ഇന്ത്യ ഐപിഒ രജിസ്ട്രാറായി പ്രവര്‍ത്തിക്കുന്നു.

X
Top