കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും നഷ്ടത്തില്‍, രൂപയില്‍ 41 പൈസ ഇടിവ്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും ഇടിഞ്ഞു. യുഎസ് താരിഫ് പ്ലാനുകള്‍ സൃഷ്ടിച്ച അനിശ്ചിതത്വവും നിരാശാജനകമായ വരുമാന സീസണുമാണ് കാരണം. ബിഎസ്ഇ സെന്‍സെക്‌സ് 932.42 പോയിന്റ് അഥവാ 1.11 ശതമാനം താഴ്ന്ന് 82500.47 ലെവലിലും നിഫ്റ്റി 50 311.15 പോയിന്റ് അഥവാ 1.22 ശതമാനം താഴ്ന്ന് 25149.85 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇ ലാര്‍ജ് ക്യാപ് സൂചിക ഒരു ശതമാനം ഇടിഞ്ഞു, ടൈറ്റന്‍ കമ്പനി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഡസ് ടവേഴ്സ്, ഹിന്ദുസ്ഥാന്‍ സിങ്ക്, ഇന്‍ഫോ എഡ്ജ് ഇന്ത്യ, വേദാന്ത എന്നിവയാണ് കനത്ത ഇടിവ് നേരിട്ടത്. അതേസമയം , ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, വാരി എനര്‍ജീസ്, ഡാബര്‍ ഇന്ത്യ, മാന്‍കൈന്‍ഡ് ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവ നേട്ടമുണ്ടാക്കി.

ബിഎസ്ഇ മിഡ്-ക്യാപ് സൂചികയുടെ നഷ്ടം ഒരു ശതമാനമാണ്. ഭാരത് ഫോര്‍ജ്, ആരതി ഇന്‍ഡസ്ട്രീസ്, ഭാരതി ഹെക്സകോം, സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ, എന്‍ഡ്യൂറന്‍സ് ടെക്നോളജീസ്, അരബിന്ദോ ഫാര്‍മ, സോണ ബിഎല്‍ഡബ്ല്യു, പ്രിസിഷന്‍ ഫോര്‍ജിംഗ്സ് എന്നിവ കനത്ത ഇടിവ് നേരിട്ടപ്പോള്‍ റിലാക്സോ ഫുട്വെയേഴ്സ്, എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ച്വേഴ്സ് (നൈക), ഷാഫ്ലര്‍ ഇന്ത്യ, ഡല്‍ഹിവെറി, ഇമാമി, പ്രീമിയര്‍ എനര്‍ജിസ്, കമ്മിന്‍സ് ഇന്ത്യ, എഡബ്ല്യുഎല്‍ അഗ്രി ബിസിനസ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് പ്രോജക്ടുകള്‍ എന്നിവ 5-11 ശതമാനത്തോളം ഉയര്‍ന്നു.

ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.6 ശതമാനം പോയിന്റുകളാണ് പൊഴിച്ചത്. ഡ്രീംഫോക്‌സ് സര്‍വീസസ്, ഹാംപ്ടണ്‍ സ്‌കൈ റിയാലിറ്റി, പാരസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജീസ്, സാധന നൈട്രോകെം, ഗാര്‍വെയര്‍ ഹൈ-ടെക് ഫിലിംസ്, കെആര്‍ റെയില്‍ എഞ്ചിനീയറിംഗ്, സിന്ധു ട്രേഡ് ലിങ്ക്‌സ്, ശാരദ ക്രോപ്‌കെം, സിഗാച്ചി ഇന്‍ഡസ്ട്രീസ്, ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് പെട്രോകെമിക്കല്‍സ് കോര്‍പ്പറേഷന്‍, എച്ച്എല്‍ഇ ഗ്ലാസ്‌കോട്ട്, നാക്ല്‍ ഇന്‍ഡസ്ട്രീസ്, ഇന്ത്യന്‍ മെറ്റല്‍സ് & ഫെറോ അലോയ്‌സ് എന്നിവ 7-14 ശതമാനത്തിനിടയില്‍ ഇടിഞ്ഞു.

പെനിന്‍സുല ലാന്‍ഡ്, ജയ്പ്രകാശ് പവര്‍ വെഞ്ച്വേഴ്‌സ്, ജോണ്‍ കോക്കറില്‍ ഇന്ത്യ, ഡിഷ് ടിവി ഇന്ത്യ, ശിവ സിമന്റ്, ഫോഴ്‌സ് മോട്ടോഴ്‌സ്, എസിഎംഇ സോളാര്‍ ഹോള്‍ഡിംഗ്‌സ് എന്നിവ 15-39 ശതമാനം വരെ നേട്ടമുണ്ടാക്കി.

മേഖലാടിസ്ഥാനത്തില്‍, ബിഎസ്ഇ ടെലികോം സൂചിക 4.4 ശതമാനവും ബിഎസ്ഇ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക 3 ശതമാനത്തിലധികം ഇടിഞ്ഞു. ബിഎസ്ഇ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 2.7 ശതമാനവും ബിഎസ്ഇ മെറ്റല്‍, എനര്‍ജി, ഓട്ടോ, പിഎസ്യു ബാങ്ക്, ഓയില്‍ & ഗ്യാസ് എന്നിവ 2 ശതമാനം വീതം നഷ്ടപ്പെടുത്തിയപ്പോള്‍ ബിഎസ്ഇ എഫ്എംസിജി സൂചിക 2 ശതമാനവും പവര്‍ സൂചിക 0.6 ശതമാനവും ഉയര്‍ന്നു.

വിപണി മൂല്യം ഏറ്റവും കൂടുതല്‍ നഷ്ടപ്പെട്ടത് ഭാരതി എയര്‍ടെല്‍,ടൈറ്റന്‍ കമ്പനി, എച്ച്സിഎല്‍ ടെക്‌നോളജീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവയ്ക്കാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബജാജ് ഫിനാന്‍സ് എന്നിവയാണ് അവരുടെ വിപണി മൂലധനം വര്‍ദ്ധിപ്പിച്ച ഓഹരികളില്‍ മുന്നിലെത്തി.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 4,511.12 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനും വിപണി സാക്ഷിയായി. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ)തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ ആഴ്ചയും അറ്റ വാങ്ങല്‍കാരായി. 8291 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വാങ്ങിയത്.

രണ്ടാഴ്ചിലെ നേട്ടം തിരുത്തിയ ഇന്ത്യന്‍ രൂപ 41 പൈസ നഷ്ടത്തില്‍ 85.80 നിരക്കില്‍ ക്ലോസ ചെയ്തു.

X
Top