കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

സൈഡസ് ലൈഫിന്റെ അസെറ്റാമിനോഫെൻ കുത്തിവയ്പ്പിന് യുഎസ്എഫ്ഡിഎ അനുമതി

മുംബൈ: അസറ്റാമിനോഫെൻ കുത്തിവയ്പ്പ് വിപണിയിൽ എത്തിക്കുന്നതിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (യുഎസ്എഫ്ഡിഎ) അന്തിമ അനുമതി ലഭിച്ചതായി മരുന്ന് നിർമ്മാതാവായ സൈഡസ് ലൈഫ് സയൻസസ് അറിയിച്ചു. ഇതോടെ കമ്പനിയുടെ ഓഹരി 1.43% ഉയർന്ന് 435.65 രൂപയിലെത്തി.

പനി, നേരിയതോ മിതമായതോ ആയ വേദന എന്നിവയുടെ ചികിത്സയ്ക്കായി അസറ്റാമിനോഫെൻ കുത്തിവയ്പ്പ് ഉപയോഗിക്കുന്നു. ഇന്ത്യയിലെ ജറോഡിലുള്ള ഗ്രൂപ്പിന്റെ ഇൻജക്‌റ്റബിൾ നിർമ്മാണ കേന്ദ്രത്തിലാണ് മരുന്ന് നിർമ്മിക്കുന്നതെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനി അറിയിച്ചു.

അസറ്റാമിനോഫെൻ കുത്തിവയ്പ്പിന് 72 മില്യൺ ഡോളറിന്റെ വാർഷിക വിൽപ്പന ലഭിക്കുമെന്ന് ഐക്യുവിഐഎ ഡാറ്റ കാണിക്കുന്നു. ഒരു ആഗോള ലൈഫ് സയൻസസ് കമ്പനിയാണ് സൈഡസ് ലൈഫ് സയൻസസ്. ഇത് ഹെൽത്ത് കെയർ തെറാപ്പികളുടെ വിശാലമായ ശ്രേണി വികസിപ്പിക്കുകയും നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 11.7% ഇടിഞ്ഞ് 518.3 കോടി രൂപയായി കുറഞ്ഞിരുന്നു.

X
Top