
മുംബൈ: സബ്‌സിഡിയറിയായ യാത്ര ഓണ്‍ലൈന്‍ ലിമിറ്റഡിന് സെബി(സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യുടെ ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) ലഭ്യമായെന്ന് യാത്ര ഓണ്‍ലൈന്‍ ഇന്‍കോര്‍പ്പറേഷന്‍ അറിയിച്ചു. മാര്‍ച്ചിലാണ് കമ്പനി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചത്. പ്രശസ്ത ഓണ്‍ലൈന്‍ ട്രാവല്‍ സ്ഥാപനമാണ് യാത്ര ഓണ്‍ലൈന്‍ ലിമിറ്റഡ്.
മാതൃകമ്പനിയായ യാത്ര ഓണ്‍ലൈന്‍ ഇന്‍കോര്‍പറേഷന്‍ യു.എസിലെ നസ്ദാഖിലാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്കും ചെറുകിട നിക്ഷേപകര്‍ക്കും തങ്ങളുടെ ഓഹരികള്‍ ലഭ്യമാക്കുക എന്നതാണ് ഐപിഒ വഴി യാത്ര ഇന്‍കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്. നസ്ദാഖില്‍ ലിസ്റ്റ് ചെയ്തതുകാരണം കമ്പനി ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് അപ്രാപ്യമാണ്.
മാത്രമല്ല, കമ്പനിയുടെ വ്യാപ്തി യു.എസ് വിപണികള്‍ക്ക് പുറത്തുള്ള കാപിറ്റല്‍ മാര്‍ക്കറ്റിലേയ്ക്ക് വ്യാപിപ്പിക്കുക, നിക്ഷേപകരുടെ പൂള്‍ വര്‍ധിപ്പിക്കുക, ഉയര്‍ന്ന മൂല്യത്തില്‍ മൂലധനം സമാഹരിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. എസ്ബിഐ കാപിറ്റല്‍ മാര്‍ക്കറ്റ്‌സ്, ഡാംകാപിറ്റല്‍, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് എന്നിവരാണ് കമ്പനിയ്ക്കുവേണ്ടി ഐപിഒ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജെ സാഗര്‍ അസോസിയേറ്റ്‌സ്, ഇന്‍ഡസ് ലോ, െ്രെടലീഗല്‍ എന്നിവര്‍ നിയമോപദേഷ്ടാക്കളായിരിക്കും.