ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆ പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കൂട്ടി ജിയോ ബിപി ◆ ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത് ◆

അമ്യൂസ്‌മെന്റ് പാർക്ക് സ്ഥാപിക്കാൻ സർക്കാരുമായി കരാർ ഒപ്പുവച്ച് വണ്ടർല ഹോളിഡേയ്‌സ്

ഒഡിഷ: ഒഡീഷയിലെ ഖോർദ ജില്ലയിലെ കുമാർബസ്ത വില്ലേജിൽ അമ്യൂസ്‌മെന്റ് പാർക്ക് പദ്ധതിയുടെ വികസനത്തിനായി ഏകദേശം 50 ഏക്കർ സ്ഥലം പാട്ടത്തിന് എടുക്കുന്നതിന് ഒഡീഷ സർക്കാരുമായി കരാർ ഒപ്പിട്ടതായി വണ്ടർല ഹോളിഡേയ്‌സ് അറിയിച്ചു. വണ്ടർല ഹോളിഡേയ്‌സിന് കൊച്ചി (കേരളം), ബാംഗ്ലൂർ (കർണാടക), ഹൈദരാബാദ് (തെലങ്കാന) എന്നിവിടങ്ങളിൽ വണ്ടർല എന്ന ബ്രാൻഡിൽ മൂന്ന് അമ്യൂസ്‌മെന്റ് പാർക്കുകളുണ്ട്.

2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 2021 മാർച്ച് പാദത്തിലെ 4.87 കോടി രൂപയിൽ നിന്ന് 8.51 കോടി രൂപയായി ഉയർന്നിരുന്നു. അതേപോലെ, പ്രസ്തുത പാദത്തിൽ സ്ഥാപനത്തിന്റെ വിൽപ്പന 73.24 ശതമാനം ഉയർന്ന് 57.69 കോടി രൂപയായിരുന്നു. വ്യാഴാഴ്ച ബിഎസ്‌ഇയിൽ കമ്പനിയുടെ ഓഹരികൾ 4.25 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 236.25 രൂപയിലെത്തി. 

X
Top