
മുംബൈ: കുട്ടികൾക്കും മുതിർന്നവർക്കും ഗമ്മി രൂപത്തിൽ ന്യൂട്രാസ്യൂട്ടിക്കൽ, വെൽനസ് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇന്തോനേഷ്യ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ യൂവിറ്റിൽ നിക്ഷേപം നടത്തിയതായി പ്രഖ്യാപിച്ച് വിപ്രോ കൺസ്യൂമർ കെയർ & ലൈറ്റിംഗിന്റെ വെഞ്ച്വർ ഫണ്ടിംഗ് വിഭാഗമായ വിപ്രോ കൺസ്യൂമർ കെയർ വെഞ്ച്വേഴ്‌സ്.
ഒരു തെക്കുകിഴക്കൻ ഏഷ്യൻ സ്റ്റാർട്ടപ്പിലെ തങ്ങളുടെ ആദ്യ നേരിട്ടുള്ള നിക്ഷേപമാണിതെന്നും. കുട്ടികൾക്കും മുതിർന്നവർക്കും ഇടയിൽ ഈ സ്റ്റാർട്ടപ്പ് സ്വീകാര്യത നേടുന്നതായും വിപ്രോ കൺസ്യൂമർ കെയർ-വെഞ്ചേഴ്‌സിന്റെ മാനേജിംഗ് പാർട്ണർ സുമിത് കേശൻ പറഞ്ഞു. 20,000-ത്തിലധികം ആധുനിക റീട്ടെയിൽ സ്റ്റോറുകളിൽ സ്റ്റാർട്ടപ്പ് അതിന്റെ ഉൽപ്പന്നങ്ങൾ വിൽക്കുന്നു.
ഇന്തോനേഷ്യയിലും മലേഷ്യയിലും സാന്നിധ്യമുള്ള യൂവിറ്റ് തെക്കുകിഴക്കൻ ഏഷ്യയിലുടനീളം പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നു. ഓൺലൈൻ ചാനലുകളിലൂടെയും നേരിട്ടുള്ള ഉപഭോക്തൃ പ്ലാറ്റ്‌ഫോമിലൂടെയും ജനറേറ്റുചെയ്യുന്ന ട്രാക്ഷൻ ഉപയോഗിച്ച് ഓമ്‌നിചാനൽ വിതരണ മാതൃക ഇരട്ടിയാക്കാൻ പദ്ധതിയിടുന്നതായി യൂവിറ്റ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം വിപ്രോ കൺസ്യൂമർ കെയർ വെഞ്ച്വേഴ്‌സ് നിക്ഷേപത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.