ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ബോണസ് ഓഹരി, ലാഭവിഹിത വിതരണത്തിനൊരുങ്ങി വെല്‍സ്പണ്‍

ന്യൂഡല്‍ഹി: നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കാനായി ഏപ്രില്‍ 27 ന് ഡയറകടര്‍ ബോര്‍ഡ് യോഗം ചേരുമെന്ന് വെല്‍സ്പണ്‍ അറിയിച്ചു. കൂടാതെ ബോണസ് ഓഹരി, ലാഭവിഹിത വിതരണവും ചര്‍ച്ച ചെയ്യും. നേരത്തെ മിഡീല്‍ ഈസ്റ്റില്‍ നിന്ന് 83000 ദശലക്ഷം ടണ്‍ ബെയര്‍ പൈപ്പ്‌സ് ഓര്‍ഡര്‍ ലഭിച്ചതായി കമ്പനി അറിയിച്ചിരുന്നു.

മിഡില്‍ ഈസ്റ്റിലേക്ക് എല്‍എസ്എഡബ്ല്യുപൈപ്പുകളും ബെന്‍ഡുകളും കയറ്റുമതി ചെയ്യുന്നതിനുള്ള കരാറാണ് ലഭ്യമായത്. അഞ്ജാര്‍ സൗകര്യങ്ങളിലാണ് ഇവ നിര്‍മ്മിക്കുക.
2023-24 സാമ്പത്തികവര്‍ഷത്തില്‍ കരാര്‍ പൂര്‍ത്തിയാക്കും. പൈപ്പുകള്‍ ഓഫ്‌ഷോര്‍ ഉല്‍പാദനത്തിനും വാതക ഗതാഗതത്തിനും ഉപയോഗിക്കും.

ഇത് എല്‍എന്‍ജി കയറ്റുമതി അടിസ്ഥാന സൗകര്യങ്ങള്‍ ത്വരിതപ്പെടുത്തുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും, കമ്പനി പറഞ്ഞു.

വെല്‍സ്പണ്‍ കോര്‍പ്പറേഷന്‍ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ദുര്‍ബലമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മറ്റ് വരുമാനം കുറഞ്ഞതും പ്രവര്‍ത്തന മാര്‍ജിനിലെ സങ്കോചവുമാണ് കാരണം.

X
Top