ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ : നിർമല സീതാരാമൻനവംബറിൽ ഇന്ത്യയുടെ ഇന്ധന ഉപഭോഗം കുറഞ്ഞുവളര്‍ച്ചാ അനുമാനം 7 ശതമാനമായി ഉയര്‍ത്തി ആർബിഐ; റിപ്പോ 6.50% തന്നെയായി നിലനിർത്തിഇത്തവണ സമ്പൂർണ ബജറ്റ് ഉണ്ടാവില്ല; അവതരിപ്പിക്കുക വോട്ട് ഓൺ അക്കൗണ്ട്ടെലികോം മേഖലയുടെ മൊത്ത വരുമാനം 80,899 കോടി രൂപയിലെത്തി

വാര്‍ഡ്‌വിസാര്‍ഡ് രണ്ട് സ്വതന്ത്ര ഡയറക്ടര്‍മാരെ നിയമിച്ചു

കൊച്ചി: ജോയ് ഇ-ബൈക്ക് ബ്രാന്‍ഡിന് കീഴിലുള്ള ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ മുന്‍നിര നിര്‍മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, രണ്ട് നോണ്‍ എക്‌സിക്യൂട്ടീവ് സ്വതന്ത്ര ഡയറക്ടര്‍മാരെ നിയമിച്ചതായി പ്രഖ്യാപിച്ചു.

ഡോ. ജോണ്‍ ജോസഫ്, ലെഫ്റ്റനന്റ് ജനറല്‍ ജയ് സിങ് നൈന്‍ (റിട്ട) എന്നിവവരുടെ നിയമനമാണ് കമ്പനി പ്രഖ്യാപിച്ചത്.

മികച്ച അക്കാദമിക് പശ്ചാത്തലമുള്ള ഡോ.ജോണ്‍ ജോസഫിന് സെന്‍ട്രല്‍ എക്‌സൈസ്, കസ്റ്റംസില്‍ 39 വര്‍ഷത്തിലേറെ പരിചയയമ്പത്തുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്‌പെഷ്യല്‍ സെക്രട്ടറി, സിബിഐസിയുടെ ചെയര്‍മാന്‍/അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ആര്‍മിയില്‍ നാല് പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ച വിമുക്തഭടനായ ലെഫ്റ്റനന്റ് ജനറല്‍ ജയ് സിങ് നൈന്‍, ഇന്ത്യന്‍ ആര്‍മി വിഷന്‍ 2050ന്റെ കരട് തയ്യാറാക്കലിലും, പൂനെയില്‍ ആദ്യത്തെ റീജിയണല്‍ ടെക്‌നോളജി നോഡ് സ്ഥാപിക്കുന്നതിലുമുള്‍പ്പെടെ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടര്‍മാരായി ഡോ.ജോണ്‍ ജോസഫിനെയും റിട്ട.ലെഫ്റ്റനന്റ് ജനറല്‍ ജയ് സിങ് നൈനെയും സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന്, നിയമനങ്ങളെക്കുറിച്ച് സംസാരിച്ച വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ പറഞ്ഞു.

X
Top