കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഇൻഡോസോളാറിന്റെ ഏറ്റെടുക്കൽ: വാരീ എനർജിസിന് എൻസിഎൽടിയുടെ അനുമതി

മുംബൈ: സോളാർ സെല്ലുകളുടെ നിർമ്മാതാക്കളായ ഇൻഡോസോളാർ ലിമിറ്റഡ് ഏറ്റെടുക്കുന്നതിന് പിവി മൊഡ്യൂൾ നിർമ്മാതാക്കളായ വാരീ എനർജിസിന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ ഡൽഹി ബെഞ്ചിന്റെ (എൻസിഎൽടി) അനുമതി ലഭിച്ചു. ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌സി കോഡ് 2016 പ്രകാരം ഇൻഡോസോളാർ ലിമിറ്റഡിന്റെ വായ്പക്കാർ ആരംഭിച്ച കോർപ്പറേറ്റ് ഇൻസോൾവൻസി റെസലൂഷൻ പ്രോസസിന് (സിഐആർപി) കീഴിലാണ് ഏറ്റെടുക്കൽ നടക്കുന്നത്. ഈ ഏറ്റെടുക്കൽ വാരീ എനർജിസിന്റെ സോളാർ സെൽ നിർമ്മാണ ശേഷി 5.4 ജിഗാവാട്ട് ആയി വർധിപ്പിക്കാൻ സഹായിക്കും, കൂടാതെ സോളാർ മോഡ്യൂൾ നിർമ്മാണത്തിൽ കമ്പനിയുടെ ആസൂത്രിത വിപുലീകരണത്തെ പൂർത്തീകരിക്കുകയും ചെയ്യും.
ഇന്ത്യയിൽ സൂറത്ത്, ചിഖ്ലി, ടംബ്, നന്ദിഗ്രാം എന്നിവിടങ്ങളിൽ അഞ്ച് ഫാക്ടറികൾ ഉൾപ്പെടുന്ന നാല് നിർമ്മാണ കേന്ദ്രങ്ങൾ വാരീ എനർജീസ് നിലവിൽ പ്രവർത്തിപ്പിക്കുന്നു. കമ്പനിക്ക് ഇന്ത്യയിലുടനീളമുള്ള 25 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും 388 ഫ്രാഞ്ചൈസികളുണ്ട്. വാരീ നിർമ്മിച്ച സോളാർ മൊഡ്യൂളുകൾ 19 രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്.

X
Top