ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

നിരാശജനകമായ നാലാംപാദ പ്രകടനം നടത്തി വോള്‍ട്ടാസ്

ന്യൂഡല്‍ഹി: നിരാശാജനകമായ നാലാംപാദ ഫലം പുറത്തുവിട്ട് വോള്‍ട്ടാസ്. 143.92 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 21.2 ശതമാനം കുറവ്.

വരുമാനം 10.88 ശതമാനം ഉയര്‍ന്ന് 2957 കോടി രൂപയായപ്പോള്‍ എബിറ്റ 16.4 ശതമാനം താഴ്ന്ന് 218.2 കോടി രൂപയിലെത്തി. മാര്‍ജിന്‍ 240 ബേസിസ് പോയിന്റ് താഴ്ന്ന് 7.4 ശതമാനത്തിലൊതുങ്ങി.

മോശം മാര്‍ച്ച് പാദ പ്രവര്‍ത്തനഫലത്തെ തുടര്‍ന്ന് കമ്പനി ഓഹരി താഴ്ച വരിച്ചിട്ടുണ്ട്. 5 ശതമാനം ഇടിവ് നേരിട്ട് 812.30 രൂപയിലായിരുന്നു ക്ലോസിംഗ്. ഗോള്‍ഡ്മാന്‍ സാക്ക്സ് ഓഹരി വില്‍ക്കാന്‍ നിര്‍ദ്ദേശിച്ചു.

എബിറ്റയും വരുമാനവും പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ലെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു. യഥാക്രമം 9 ശതമാനം,28 ശതമാനം വളര്‍ച്ചയാണ് ഈയിനത്തില്‍ പ്രതീക്ഷിച്ചിരുന്നത്. വിപണി വിഹിതം ചുരുങ്ങുന്നതായും അനലിസ്റ്റുകള്‍ കണ്ടെത്തുന്നു.

X
Top