ട്രംപ് വിജയിക്കുമെന്ന പ്രതീക്ഷയിൽ കരുത്തുകാട്ടി ഡോളർ; രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്രാജ്യാന്തര സ്വർണ വില ഒരുമാസത്തെ ഉയരത്തിൽഇന്ത്യയുടെ വ്യാപാര കമ്മിയിൽ കുറവ്വോഡ്കയും വിസ്‌കിയും വില്‍പ്പനയില്‍ വൈനിനെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്‌മൊത്തവില പണപ്പെരുപ്പം ജൂണിൽ 16 മാസത്തെ ഉയർന്ന നിരക്കിലെത്തി

പ്രവര്‍ത്തന ശേഷിയുടെ 10% വെട്ടിക്കുറക്കാന്‍ വിസ്താര

മുംബൈ: പൈലറ്റ് ക്ഷാമം മൂലം പ്രതിദിന സര്‍വീസുകളില്‍ 25 മുതല്‍ 30 വരെ ഫ്‌ളൈറ്റുകള്‍ കുറക്കുന്നു. വിസാതരയുടെ ശേഷിയുടെ 10 ശതമാനമാണ് കുറക്കുന്നത്. ടാറ്റാ ഗ്രൂപ്പ് എയര്‍ലൈന്‍ പ്രവര്‍ത്തനം സുസ്ഥിരമാക്കാന്‍ ശ്രമിക്കുന്നതിനാല്‍ മിക്ക റദ്ദാക്കലുകളും ആഭ്യന്തര സര്‍വീസുകളിലാണ്.

നിലവിലുള്ള വേനല്‍ കാല ഷെഡ്യൂളുകളില്‍ 3000 ലധികം ഫ്‌ളൈറ്റുകളാണ് ഫുള്‍ സര്‍വീസ് നടത്തുന്നത്. പൈലറ്റുമാരുടെ കടുത്ത ക്ഷാമം മൂലം നിരവധി സര്‍വീസുകളാണ് ഇതിനോടകം റദ്ദാക്കിയത്.

‘പ്രതിദിനം 25 മുതല്‍ 30 ഫ്‌ളൈറ്റുകള്‍ വരെ പ്രതിദിനം റദ്ദാക്കുകയാണ്. അതായത് എയര്‍ലൈന്റെ പ്രവര്‍ത്തിച്ചിരുന്ന ശേഷിയുടെ 10 ശതമാനമാണ് കുറക്കുന്നത്. 2024 ഫെബ്രുവരിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ചിരുന്ന കമ്പനിയാണ് വിസ്താര.

അതേ തലത്തിലേക്ക് തിരികെ പോകുകയാണ് കമ്പനിയുടെ ലക്ഷ്യം,’ വിസ്താര വ്യക്തമാക്കി. യാത്രക്കാര്‍ക്ക് കാര്യമായ അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാ യാത്രക്കാര്‍ക്കും മറ്റ് വിമാനങ്ങള്‍ യാത്രക്കായി സജ്ജീകരിച്ചിട്ടുണ്ടെന്ന് വിസ്താര വ്യക്തമാക്കി.

ഏപ്രിലിലും അതിനുശേഷവും സുസ്ഥിരമായ പ്രവര്‍ത്തനം ഉണ്ടാകുമെന്നാണ് എയര്‍ലൈന്‍ പ്രതീക്ഷിക്കുന്നത്. ‘ആഭ്യന്തര വിമാന യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നതിനിടയില്‍ ലഭ്യമായ മൊത്തത്തിലുള്ള ശേഷിയെ കൂടുതല്‍ കുറയ്ക്കും.

കൂടാതെ സര്‍വീസുകളുടെ എണ്ണം കുറവായതിനാല്‍ ചില റൂട്ടുകളില്‍ നിരക്കുകള്‍ ഉയരാം. വിസ്താരയിലെ ജീവനക്കാരുടെ ജോലി സമയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സര്‍വ്വീസിനെ ബാധിച്ചിരിക്കുന്നത്.

എയര്‍ ഇന്ത്യയുമായുള്ള ലയനത്തിന് മുന്നോടിയായി ശമ്പള പരിഷ്‌കരണ കരാറിലും പൈലറ്റുമാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്,’ വിസ്താര സിഇഒ വിനോദ് കണ്ണന്‍ പറഞ്ഞു.

മൊത്തം 6500 ജീവനക്കാരാണ് കമ്പനിക്കുള്ളത്. ഇതില്‍ 1000 പേര്‍ പൈലറ്റുമാരാണ്. പൈലറ്റ് പരിശീലന മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ വിസ്താരയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

വീതി കുറഞ്ഞ ബോഡി വിമാനങ്ങളുടെ പൈലറ്റുമാര്‍ക്ക് വിശാലമായ ബോഡി എയര്‍ക്രാഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം നല്‍കുന്ന പരിവര്‍ത്തന പരിശീലനത്തിനിടെയാണ് ലംഘനങ്ങള്‍ നടന്നത്.

X
Top