2047 ഓടെ എട്ട് സംസ്ഥാനങ്ങൾ ഒരു ട്രില്യൺ ഡോളർ ജിഡിപിലേക്ക് ഉയരുമെന്ന് ഇന്ത്യാ റേറ്റിങ്സ്വ്യോമയാന മേഖലയിൽ പ്രതിസന്ധി: വിമാന യാത്രാ നിരക്കുകൾ കുതിക്കുന്നുസ്വർണവില ചരിത്രത്തിലാദ്യമായി 53,000 കടന്നുകേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചുഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിലെന്ന് പഠന റിപ്പോർട്ട്

അർദ്ധചാലക ബിസിനസിൽ നിന്ന് 3.5 ബില്യൺ ഡോളറിന്റെ വിറ്റുവരവ് ലക്ഷ്യമിട്ട് വേദാന്ത ഗ്രൂപ്പ്

ഡൽഹി: വേദാന്ത ഗ്രൂപ്പിന്റെ അർദ്ധചാലക ബിസിനസ്സ് വിറ്റുവരവ് 3 മുതൽ 3.5 ബില്യൺ ഡോളർ വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇലക്‌ട്രോണിക് ചിപ്പുകളുടെ നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ കരാറുകളും സാങ്കേതിക വിദ്യകളും തങ്ങളുടെ സംയുക്ത പങ്കാളിയായ ഫോക്‌സ്‌കോണിന് ഉണ്ടെന്ന് വേദാന്ത ഗ്രൂപ്പിന്റെ ഗ്ലോബൽ മാനേജിംഗ് ഡയറക്ടർ ആകർഷ് ഹെബ്ബാർ പിടിഐയോട് പറഞ്ഞു. രാജ്യത്ത് അർദ്ധചാലക നിർമാണ യൂണിറ്റുകൾ സ്ഥാപിക്കാൻ അപേക്ഷിച്ച മൂന്ന് കമ്പനികളിൽ വേദാന്ത ഫോക്സ്കോൺ സംയുക്ത സംരംഭവും ഉൾപ്പെടുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളിൽ പ്രദർശിപ്പിക്കാൻ ഉപയോഗിക്കുന്ന സ്‌ക്രീനുകൾ നിർമ്മിക്കുന്നതിനായി ഒരു ഡിസ്‌പ്ലേ ഫാബ്രിക്കേഷൻ പ്ലാന്റ് സ്ഥാപിക്കാനും വേദാന്ത അപേക്ഷിച്ചിട്ടുണ്ട്.

2026-27-ഓടെ ആദ്യ ഘട്ടത്തിൽ തങ്ങളുടെ വിറ്റുവരവ് 3-3.5 ബില്യൺ ഡോളറായിരിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും, ഇത് ഡിസ്പ്ലേയും അർദ്ധചാലകവും സംയോജിപ്പിച്ചായിരിക്കുമെന്നും ഹെബ്ബാർ പിടിഐയോട് പറഞ്ഞു. അർദ്ധചാലക ബിസിനസിനായി വേദാന്ത ഗ്രൂപ്പ് 20 ബില്യൺ ഡോളറിന്റെ നിക്ഷേപം നീക്കിവച്ചിട്ടുണ്ട്, ഇതിൽ ആദ്യ 10 വർഷത്തിനുള്ളിൽ 15 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നു. അർദ്ധചാലക ബിസിനസിലേക്ക് കടക്കാനുള്ള വേദാന്ത ഗ്രൂപ്പിന്റെ രണ്ടാമത്തെ ശ്രമമാണിത്. ഡിസ്‌പ്ലേ ഫാബ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി 2015-16ൽ 10 ബില്യൺ യുഎസ് ഡോളറുമായി സെഗ്‌മെന്റിലേക്ക് കടക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സർക്കാരിന്റെ അംഗീകാരം നേടാനായില്ലായിരുന്നു.

പിന്നീട്, ഡിസ്പ്ലേ ഫാബ് നിർമ്മാണത്തിലേക്ക് പ്രവേശിക്കാൻ വേദാന്ത തായ്‌വാൻ ആസ്ഥാനമായുള്ള അവാൻസ്ട്രേറ്റിനെ ഏറ്റെടുത്തിരുന്നു. അതേസമയം ഇലക്ട്രോണിക് ചിപ്പ് നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഇലക്ട്രോണിക്സ് നിർമ്മാണ ഭീമനായ ഫോക്സ്കോണുമായി ചേർന്ന് കമ്പനി ഇപ്പോൾ ഒരു സംയുക്‌ത സംരംഭം രൂപീകരിച്ചു. 2024-25 വർഷത്തിൽ ഡിസ്‌പ്ലേ യൂണിറ്റുകളും 2025-26 ഓടെ അർദ്ധചാലക യൂണിറ്റുകളും സ്ഥാപിക്കാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. പ്രതിമാസം 40,000 അർദ്ധചാലക പാനലുകളും 60,000 ഡിസ്‌പ്ലേ പാനലുകളും നിർമ്മിക്കാനാണ്‌ വേദാന്ത ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പറഞ്ഞു.

X
Top