ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതിതൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോർട്ട്ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺകേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ലാഭവീതം 2.11 ലക്ഷം കോടിഎണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

ജൂൺ പാദത്തിൽ വേദാന്തയുടെ അലുമിനിയം ഉൽപ്പാദനം 3% വർധിച്ചു

മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തെ ഏപ്രിൽ-ജൂൺ പാദത്തിൽ അലുമിനിയം ഉൽപ്പാദനം 3 ശതമാനം വർധിച്ച് 5,65,000 ടണ്ണായി ഉയർന്നതായി ഖനന ഭീമനായ വേദാന്ത ലിമിറ്റഡ് അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ കമ്പനി 5,49,000 ടൺ അലൂമിനിയം ഉൽപ്പാദിപ്പിച്ചതായി വേദാന്ത ലിമിറ്റഡ് ബിഎസ്ഇയ്ക്ക് നൽകിയ ഫയലിംഗിൽ പറഞ്ഞു. എല്ലാ ഖനികളിലുടനീളമുള്ള ഉയർന്ന അയിര് ഉൽപാദനവും മെച്ചപ്പെട്ട മിൽ വീണ്ടെടുക്കലിന്റെ പിന്തുണയും കാരണം ഇന്ത്യയിൽ ഖനനം ചെയ്ത ലോഹ ഉൽപ്പാദനം 14 ശതമാനം വർധിച്ച് 2,52,000 ടണ്ണായി. അതേസമയം, കനത്ത മഴ അയിര് കൈകാര്യം ചെയ്യുന്നതിനെ ബാധിച്ചതിനാൽ കർണാടകയിലെ ഉത്പാദനം ആദ്യ പാദത്തിൽ 14 ശതമാനം ഇടിഞ്ഞ് 1.26 ദശലക്ഷം ടണ്ണായി കുറഞ്ഞു.

മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 23 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 14 ശതമാനം വർധനയോടെ 1,40,000 ടണ്ണിന്റെ അയിര് ഉത്പാദനം രേഖപ്പെടുത്തി വേദാന്ത. വേദാന്ത റിസോഴ്‌സസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ വേദാന്ത ലിമിറ്റഡ് ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും എണ്ണയും വാതകവും, സിങ്ക്, ഈയം, വെള്ളി, ചെമ്പ്, ഇരുമ്പയിര്, ഉരുക്ക്, അലുമിനിയം, വൈദ്യുതി എന്നിവയിൽ കാര്യമായ പ്രവർത്തനങ്ങളുള്ള ഒരു പ്രമുഖ എണ്ണ, വാതക, ലോഹ കമ്പനിയാണ്. 

X
Top