ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഇന്ത്യയിൽ ബയോസൊല്യൂഷൻ ബിസിനസ് ഇരട്ടിയാക്കാൻ പദ്ധതിയിട്ട് യുപിഎൽ

ഡൽഹി: അഗ്രികൾച്ചർ പ്രൊഡക്‌ട്‌സ് ആൻഡ് സൊല്യൂഷൻസ് കമ്പനിയായ യുപിഎൽ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ബയോസൊല്യൂഷൻസ് ബിസിനസ് ഇരട്ടിയാക്കാൻ പദ്ധതിയിടുന്നു. ആഗോളതലത്തിൽ ബയോസൊല്യൂഷൻസ് 4,000 കോടി രൂപയുടെ ബിസിനസാണ്, എന്നാൽ ഇന്ത്യയിൽ ഇത് 400 കോടി രൂപയുടേതാണ്. അടുത്ത 24 മാസത്തിനുള്ളിൽ 30 പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. സുസ്ഥിര കൃഷിയിലേക്കുള്ള കമ്പനിയുടെ ബിസിനസ് മോഡലിന്റെ മാറ്റത്തിന്റെ ഭാഗമാണ് ഈ പദ്ധതി.

സുസ്ഥിരതയ്ക്കാണ് തങ്ങൾക്ക് മുൻഗണന നൽകുന്നതെന്നും, കർഷകരെ കൂടുതൽ പ്രതിരോധശേഷിയുള്ളവരാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും യുപിഎൽ സിഇഒ ജയ് ഷ്രോഫ് പറഞ്ഞു. കാർഷിക സമ്പ്രദായങ്ങൾ കൂടുതൽ സുസ്ഥിരമാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും വ്യവസായത്തിന്റെ പ്രവർത്തന രീതിയെ മാറ്റുന്ന സുസ്ഥിര സാങ്കേതികവിദ്യകളും പ്ലാറ്റ്‌ഫോമുകളും സൃഷ്ടിക്കുന്നതിനായി യുപിഎൽ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സംരംഭങ്ങളുടെ ഭാഗമായി, കരിമ്പ് കർഷകർക്കായി യുപിഎൽ അവരുടെ പേറ്റന്റ് നേടിയ സീബ ടെക്നോളജിയുടെ വാണിജ്യ സമാരംഭം പ്രഖ്യാപിച്ചു.

ഈ സീബ ടെക്നോളജി വെള്ളം 20% ലാഭിക്കുന്നതിനും രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും അതിലൂടെ കർഷകന്റെ മൊത്തത്തിലുള്ള ചിലവ് കുറയ്ക്കുകയും അവരുടെ ഉൽപാദനവും വരുമാനവും മെച്ചപ്പെടുത്തുകയും ചെയ്യും. 70 ഗ്രാമങ്ങളിലെ 4,000 കർഷകരിലേക്ക് സുസ്ഥിരമായ കരിമ്പ് ഉൽപ്പാദന പരിപാടി എത്തിക്കാൻ യുപിഎൽ ചൊവ്വാഴ്ച പൂനെയിലെ ശ്രീനാഥ് മസ്കോബ ഷുഗർ മില്ലുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇതിലൂടെ മൂന്ന് വർഷത്തിനുള്ളിൽ ഒരു മില്യൺ ഏക്കർ കൃഷി വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

X
Top