
മുംബൈ: ഡിസംബര്‍ 23 ന് അവസാനിച്ച ആഴ്ചയില്‍ നഷ്ടത്തിലാണ് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 981 പോയിന്റ് താഴ്ന്ന് 59,845 ലെവലിലും നിഫ്റ്റി50 321 പോയിന്റ് താഴ്ന്ന് 17807 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ദീര്‍ഘ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.
ഇടിവ് തുടരുമെന്നതിന്റെ സൂചനയാണിതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് നാഗരാജ് ഷെട്ടി നിരീക്ഷിക്കുന്നു. 17400-17350 ലെവലിലായിരിക്കും നിഫ്റ്റി പിന്തുണ തേടുക.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,775- 17,711 – 17,608.
റെസിസ്റ്റന്‍സ്: 17,982-18,046-18,150.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 41,590- 41,442-41,202
റെസിസ്റ്റന്‍സ്:42,071- 42,219 -42,460.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
അതുല്‍
എച്ച്ഡിഎഫ്‌സി
കോള്‍ഗേറ്റ് പാമോലീവ്
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
എച്ച്ഡിഎഫ്‌സി ലൈഫ്
എസ്ബിഐ ലൈഫ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഇന്‍ഫോസിസ്
ഡാബര്‍
പ്രധാന ബള്‍ക്ക് ഇടപാടുകള്‍
ലാന്‍ഡ്മാര്‍ക്ക് കാര്‍സ്: ഗോള്‍ഡ്മാന്റ് സാക്ക്‌സ് ഫണ്ട്‌സ് ഗോള്‍ഡ്മാന്‍ സാക്ക്‌സ് ഇന്ത്യ ഇക്വിറ്റി പോര്‍ട്ട്‌ഫോളിയോ വാഹനനിര്‍മ്മാതാക്കളുടെ 1 ശതമാനം ഇക്വിറ്റി ഏറ്റെുത്തു. 3.92 ലക്ഷം ഓഹരികള്‍ 466.55 രൂപ നിരക്കില്‍ വാങ്ങുകയായിരുന്നു. ഇന്റഗ്രേറ്റഡ് കോര്‍ സ്ട്രാറ്റജീസ് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡ് 3.82 ലക്ഷം ഓഹരികള്‍ 463.82 രൂപ നിരക്കില്‍ വില്‍പന നടത്തി.
സോട ഹെല്‍ത്ത് കെയര്‍: ബാര്‍ക്ലെയ്‌സ് സെക്യൂരിറ്റീസ് 2.13 ലക്ഷം ഓഹരികള്‍ 254.5 രൂപ നിരക്കില്‍ വില്‍പന നടത്തി.
അബാന്‍സ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്: വെസ്റ്റ് ആന്റ് ബെസ്റ്റ് ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് 299000 ഓഹരികള്‍ 267.91 രൂപ നിരക്കില്‍ വാങ്ങി. മാരുതി നന്ദന്‍ കോളനൈസേഴസ് പ്രൈവറ്റ് ലിമിറ്റഡ് 295250 ഓഹരികള്‍ 268.56 രൂപ നിരക്കില്‍ വാങ്ങി.
ബോധി ട്രീ മള്‍ട്ടിമീഡിയ ലിമിറ്റഡ്: നിരാജ് രജനികാന്ത് ഷാ 66000 ഓഹരികല്‍ 97.75 രൂപ നിരക്കില്‍ വില്‍പന നടത്തി.
പെര്‍ഫെക്റ്റ് ഇന്‍ഫ്രാഎഞ്ചിനീയര്‍ ലിമിറ്റഡ്: മനീഷ നിമേഷ് മേത 858000 ഓഹരികള്‍ 10 രൂപ നിരക്കില്‍ വില്‍പന നടത്തി.