കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ടോറന്റ് ഫാര്‍മ- ജെബി കെമിക്കല്‍സ് ലയനം: ഇന്ത്യന്‍ ഫാര്‍മ മേഖലയുടെ തലവര മാറ്റാൻ പ്രമുഖര്‍

ന്ത്യ ഫാര്‍മ മേഖല, ഓഹരി വിപണി നിക്ഷേപകര്‍ എന്നിവരെ സംബന്ധിച്ച് വളരെ സുപ്രധാനമായ നീക്കവുമായി ഇന്ത്യന്‍ കമ്പനി ടോറന്റ് ഫാര്‍മ. പ്രധാന നീക്കത്തില്‍ ജെബി കെമിക്കല്‍സ് ഓഹരികള്‍ 18,000 കോടി രൂപയ്ക്കാണ് ടോറന്റ് സ്വന്തമാക്കുന്നത്.

ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടപടാണിത്. 2015 ന്റെ തുടക്കത്തില്‍, റാന്‍ബാക്‌സി 24,000 രൂപയ്ക്ക് സണ്‍ ഫാര്‍മയെ ഏറ്റെടുത്തതാണ് ഏറ്റവും വലിയ ഡീല്‍. ടോറന്റ് ഫാര്‍മയുടെ പുതിയ നീക്കം ഇന്ത്യ ഫാര്‍മ വ്യവസായത്തിന്റെ മുഖഛായ തന്നെ മാറ്റിയേക്കും.

ഓഹരി ഇടപാട് എങ്ങനെ?
അഹമ്മദാബാദ് ആസ്ഥാനമായുള്ള ടോറന്റ് ഗ്രൂപ്പിന്റെ ഭാഗമാണ് ടോറന്റ് ഫാര്‍മ. ജെബി കെമിക്കല്‍സിന്റെ 46.4% ഓഹരികള്‍, ഭൂരിഭാഗം ഓഹരി ഉടമയായും യുഎസ് നിക്ഷേപ സ്ഥാപനവുമായ കെകെആറില്‍ നിന്നാണ് ഏറ്റെടുക്കുന്നത്. ഇതോടെ ജെബി കെമിക്കല്‍സില്‍ ഭൂരിപക്ഷ ഓഹരി ഉടമയായി ടോറന്റ് ഫാര്‍മ മാറും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇടപാട് മൂല്യം 18,000 കോടി രൂപയാണ്.

രണ്ടുഘട്ട കരാര്‍
രണ്ടു ഘട്ടമായി ജെബി കെമിക്കല്‍സിനെ മുഴുവനായി ഏറ്റെടുക്കാനാണ് ടോറന്റ് ഫാര്‍മയുടെ നീക്കം. ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ ഫാര്‍മ ഭീമന്‍ ജെബി കെമിക്കല്‍സ് & ഫാര്‍മയില്‍ 46.4% ഓഹരികള്‍ സ്വന്തമാക്കും.

രണ്ടാം ഘട്ടത്തില്‍, ഒരു ഓപ്പണ്‍ ഓഫര്‍ വഴി പൊതു ഓഹരി ഉടമകളില്‍ 26% ഓഹരികള്‍ കൂടി വാങ്ങാന്‍ പദ്ധതിയിടുന്നു. ഇന്ത്യയിലെ മികച്ച അഞ്ച് ഫാര്‍മ കമ്പനികളില്‍ ഒന്നായ ടോറന്റ് ഫാര്‍മ ഇടപാട് പൂര്‍ണമാകുന്നതോടെ കൂടുതല്‍ ശക്തമാകും.

ഏറ്റെടുക്കല്‍ ഘടന
പ്രസ്തുത ഇടപാട് ജെബി ഫാര്‍മയുടെ മൂല്യം 25,689 കോടി രൂപയായി (പൂര്‍ണ്ണമായും നേര്‍പ്പിച്ച അടിസ്ഥാനത്തില്‍) അടയാളപ്പെടുത്തുന്നു.

കെകെആറിന്റെ ടൗ ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 11,917 കോടി രൂപയ്ക്ക് (ഒരു ഓഹരിക്ക് 1,600) 46.39% ഇക്വിറ്റി ഓഹരികള്‍ ഏറ്റെടുക്കും.

ജെബി ഫാര്‍മയിലെ ചില ജീവനക്കാരില്‍ നിന്ന് 1,600 രൂപയ്ക്ക് തന്നെ 2.80% ഇക്വിറ്റി ഓഹരികള്‍ ഏറ്റെടുക്കാനും ടോറന്റ് പ്ലാന്‍ ചെയ്യുന്നു. ഇതിന് ഏകദേശം 719 കോടി രൂപ വേണം.

രണ്ടാംഘട്ടത്തില്‍ പൊതു ഓഹരി ഉടമകളില്‍ നിന്ന് 26% ഓഹരികള്‍ ടോറന്റ് നിര്‍ബന്ധിത ഓപ്പണ്‍ ഓഫര്‍ വഴി നേടും. ഓഹരിക്ക് 1,639.18 നിരക്കില്‍ ഏകദേശം 6,842.8 കോടി രൂപയുടേതാകും ഈ ഡീല്‍.

ഇടപാടുകള്‍ എ്ല്ലാം പൂര്‍ത്തിയാകുമ്പോള്‍ ജെബി ഫാര്‍മ, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ ലയിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജെബി ഫാര്‍മയില്‍ 100 ഓഹരികള്‍ കൈവശം വച്ചിരിക്കുന്ന ഓരോ ഓഹരി ഉടമയ്ക്കും ടോറന്റിന്റെ 51 ഓഹരികള്‍ ലഭിക്കും.

ഏറ്റെടുക്കലിന്റെ കാരണങ്ങള്‍
ഇന്ത്യന്‍ വിപണി സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഇതോടെ ടോറന്റ് ഫാര്‍മ ഏഴാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയരും.

പുതിയ ചികിത്സാ മേഖലകളിലേക്കുമുള്ള (ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഡെര്‍മറ്റോളജി, പ്രമേഹം) പ്രവേശനം കൂടി ഇതോടെ സാധ്യമാകും. ജെബി ഫാര്‍മയുടെ മുന്‍നിര ബ്രാന്‍ഡുകളിലേക്കും (ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഡെര്‍മറ്റോളജി, പ്രമേഹം) ഒഫ്താല്‍മോളജി, ഐവിഎഫ് പോലുള്ള ചികിത്സാ മേഖലകളിലേക്കും ടോറന്റിന് പ്രവേശനം ലഭിക്കും. ലയനം പ്രവര്‍ത്തന സിനര്‍ജികള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാന അന്താരാഷ്ട്ര വിപണികളെ ഏകീകരിക്കുന്നതിനും, വളരാനുമുള്ള അവസരം സൃഷ്ടിക്കും.

നിക്ഷേപകര്‍ അറിയാന്‍
കരാര്‍ 15- 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ), നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള സ്റ്റാന്‍ഡേര്‍ഡ് സ്റ്റാറ്റിയൂട്ടറി, റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമാകും ഡിമാന്‍ഡ്. ഏറ്റെടുക്കല്‍ തുക പ്രധാനമായും വായ്പ വഴിയാകും കണ്ടെത്തുക.

X
Top