ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍

പഞ്ച നക്ഷത്ര ഹോട്ടലുകള്‍ രണ്ട് വര്‍ഷത്തിനിടെ 75% നിരക്കു കൂട്ടി

മുംബൈ: രാജ്യത്തെ മുൻനിര പഞ്ച നക്ഷത്ര ഹോട്ടലുകള്‍ രണ്ടു വർഷത്തിനിടെ 75 ശതമാനത്തില്‍ കൂടുതല്‍ നിരക്ക് വർധിപ്പിച്ചു.
2023-24 സാമ്പത്തിക വർഷം ഒരു ദിവസത്തെ മുറി വാടകയില്‍ ഫൈവ് സ്റ്റാർ ഡീലക്സ് ഹോട്ടലുകള്‍ 20 ശതമാനം വരെയാണ് നിരക്ക് കൂട്ടിയത്. സ്റ്റാൻഡേഡ് ഫൈവ് സ്റ്റാർ ഹോട്ടലുകളും ഒട്ടും പിറകിലല്ല.
ഇന്ത്യൻ ഹോസ്പിറ്റാലിറ്റി ട്രെന്റ്സ് ആന്റ് ഓപ്പർച്ച്‌യൂണിറ്റീസ് 2024 റിപ്പോർട്ട് പ്രകാരം മാരിയോട്ട്, ഓബ്റോയ്, താജ് എന്നീ ലക്ഷ്വറി ഹോട്ടലുകളിലെ ശരാശരി ദൈനംദിന നിരക്ക് 75.6 ശതമാനമാണ് ഉയർന്നത്. അതേസമയം, ഉഷ്ണ തരംഗം, ലോക്സഭ തിരഞ്ഞെടുപ്പ് എന്നിവമൂലം നടപ്പ് വർഷം ആദ്യ പകുതിയില്‍ നിരക്കില്‍ നേരിയതോതില്‍ ഇടിവുണ്ടാകുകയും ചെയ്തു.
2021നും 2024നുമിടയില്‍ 62.7 ശതമാനവും വർധനവ് രേഖപ്പെടുത്തി. ഇതോടെ ബിസിനസ് ട്രിപ്പുകളുടെ ചെലവില്‍ കാര്യമായ വർധനവുണ്ടാകും.
നിലവില്‍ പ്രതിദിന വാടക 7,500 രൂപയില്‍ കൂടുതലുള്ള ഹോട്ടലുകളുടെ എണ്ണം ഇരട്ടിയോളമായി ഉയർന്നു. ചെറിയ നഗരങ്ങളിലും വർധന പ്രകടമാണെങ്കിലും മുൻനിര നഗരങ്ങളിലേതിനേക്കാള്‍ കുറവാണ്. നിരക്കില്‍ കാര്യമായ വർധനവുണ്ടായിട്ടുണ്ടെങ്കിലും ഹോട്ടല്‍ ബുക്ക് ചെയ്യുന്നവരുടെ എണ്ണവും കൂടുകയാണ്.

X
Top