4 രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് അനുമതിഎണ്ണവില കുറയാനുള്ള സാധ്യത മങ്ങുന്നുക്രൂഡ് ഓയില്‍ ഇറക്കുമതി 21 മാസത്തെ ഉയര്‍ന്ന നിലയില്‍സർക്കാരിന്റെ ആണവോർജ പദ്ധതിയിൽ വമ്പന്മാർ ഭാഗമായേക്കുംസംരംഭകരായി സ്ത്രീകള്‍ വരുന്നത് സന്തോഷം: മുഖ്യമന്ത്രി

ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 800 ബില്യണ്‍ ഡോളറിന് താഴെ

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി ബുധനാഴ്ച ഇടിവ് നേരിട്ടു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി, ഇതെഴുതുമ്പോള്‍ 1.49 ശതമാനം താഴ്ന്ന് 799.89 ബില്യണ്‍ ഡോളറിലാണുള്ളത്. ക്രിപ്‌റ്റോ വിപണി അളവ് 26.16 ശതമാനം ഉയര്‍ന്ന് 29.64 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 2.19 ബില്യണ്‍ ഡോളര്‍ അഥവാ 7.39 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 27.38 ബില്യണ്‍ ഡോളര്‍ അഥവാ 92.37 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.23 ശതമാനം ഉയര്‍ന്ന് 40.13 ശതമാനമായി. ബിറ്റ്‌കോയിന്‍ 0.94 ശതമാനം താഴ്ന്ന് 16,662 ഡോളറിലാണുള്ളത്. എഥേരിയം 1.84 ശതമാനം നഷ്ടപ്പെടുത്തി 1195.07 ഡോളറിലുമെത്തി.

ബിഎന്‍ബി-243.31 ഡോളര്‍ (0.01 ശതമാനം താഴ്ച), എക്‌സ്ആര്‍പി-0.3585 ഡോളര്‍ (2.39 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.07109 ഡോളര്‍ (4.87 ഡോളര്‍ താഴ്ച), കാര്‍ഡാനോ-0.2522 ഡോളര്‍ (3.61 ശതമാനം താഴ്ച), പോക്കോട്ട്-4.34 ഡോളര്‍ (3.92 ശതമാനം താഴ്ച), ഷിബാഇനു-0.000007983 ഡോളര്‍ (3.72 ശതമാനം താഴ്ച), സൊലാന-10.02 ഡോളര്‍ (9.57 ശതമാനം താഴ്ച), അവലാഞ്ച്-11.35 ഡോളര്‍ (3.06 ശതമാനം താഴ്ച) എന്നിങ്ങനെയാണ് 24 മണിക്കൂറില്‍ പ്രമുഖ ക്രിപ്‌റ്റോകറന്‍സികള്‍ എത്തിയ നില.

X
Top