ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ഇന്‍കം ടാക്‌സ് ഫയലിംഗ്: മുന്നില്‍ ഈ സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: ഇന്‍കം ടാക്‌സ് റിട്ടേണ്‍ (ഐടിആര്‍) ഫയലിംഗില്‍ മുന്നില്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍.എസ്ബിഐ ഗവേഷണ റിപ്പോര്‍ട്ട് അനുസരിച്ച്, 2023 സാമ്പത്തിക വര്‍ഷത്തില്‍ സമര്‍പ്പിച്ച മൊത്തം ആദായനികുതി റിട്ടേണുകളില്‍ 48 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. മൊത്തത്തില്‍, എവൈ 22 നെ അപേക്ഷിച്ച് 64 ലക്ഷം ഐടിആര്‍ എവൈ 23 ല്‍ ഫയല്‍ ചെയ്തു.

ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ് രജിസ്റ്റര്‍ ചെയ്തത് മഹാരാഷ്ട്രയിലാണ്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. ചെറിയ സംസ്ഥാനങ്ങളായ മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഐടിആറുകളുടെ എണ്ണം, 9 വര്‍ഷത്തില്‍ 20 ശതമാനത്തിലധികം വര്‍ദ്ധനവ് രേഖപ്പെടുത്തി.

റിപ്പോര്‍ട്ട് പ്രകാരം, ഗ്രേറ്റ് ഇന്ത്യന്‍ മിഡില്‍ ഇന്‍കം ക്ലാസ്സിന്റെ പുരോഗതി വ്യക്തമാണ്. മികച്ച
ഇന്ത്യന്‍ ബാങ്കുകള്‍ പുതിയ ഇന്ത്യയുടെയും മധ്യ വര്‍ഗത്തിന്റെയും അഭിലാഷങ്ങളെ നയിക്കാന്‍ പ്രാപ്തമാണെന്നും എസ്ബിഐ റിപ്പോര്‍ട്ട് പറയുന്നു.ഐടിആര്‍ ഫയല്‍ ചെയ്യുന്നവര്‍ 2047 സാമ്പത്തിക വര്‍ഷത്തില്‍ 482 ദശലക്ഷമായി ഉയരും.

നികുതി നല്‍കേണ്ട തൊഴിലാളികളുടെ വിഹിതം 85.3 ശതമാനമായാണ് മാറുക. നിലവിലിത് 22.4 ശതമാനമാണ്. 2012-23 വര്‍ഷങ്ങളില്‍ 13 ശതമാനം പേരാണ് താഴ്ന്ന സ്ലാബ് വിട്ടത്.

2023 സാമ്പത്തിക വര്‍ഷത്തില്‍ 70 ദശലക്ഷം പേര്‍ ഐടിആര്‍ ഫയല്‍ ചെയ്തു. 2047 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ജനസംഖ്യ 1610 ദശലക്ഷമായി ഉയരുമെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

X
Top