ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ടിഡിഎസിനെതിരെ സമർപ്പിച്ച പൊതു താൽപര്യ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഉറവിട നികുതി സമ്പ്രദായത്തിനെതിരെ (ടി.ഡി.എസ്) സമർപ്പിച്ച പൊതു താൽപര്യ ഹരജി സുപ്രീംകോടതി തള്ളി. ടി.ഡി.എസ് ഭരണഘടന വിരുദ്ധവും യുക്തിരഹിതവുമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്.

നികുതി വെട്ടിപ്പ് തടയാനുള്ള ഫലപ്രദമായ സംവിധാനമെന്ന നിലയിലാണ് ടി.ഡി.എസ് കൊണ്ടുവന്നതെന്നും എന്നാൽ, ഇതിന്റെ ചട്ടക്കൂടും മാനദണ്ഡങ്ങളും സങ്കീർണമാണെന്ന് ഹരജിയിൽ ബോധിപ്പിച്ചിരുന്നു.

ഹരജിക്കാരന് ഹൈകോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

X
Top