Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടെക്നോളജി ലൈസന്‍സിനായി ചെലവായ തുക സര്‍ക്കാര്‍ നല്കും

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രാജ്യത്തെ സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് ടെക്നോളജി ലൈസന്‍സ് വാങ്ങാന്‍ ചെലവായ തുക സംസ്ഥാന സര്‍ക്കാര്‍ തിരികെ നല്കും.

ടെക്നോളജി ട്രാന്‍സ്ഫര്‍ ആന്‍റ് കൊമേഴ്സ്യലൈസേഷന്‍ സപ്പോര്‍ട്ട് സ്കീമിലൂടെ 10 ലക്ഷം രൂപ വരെയാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാകുക.

കെഎസ് യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ മെയ് ഒന്നു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഇന്ത്യയിലെ സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളിലെ വാണിജ്യസാധ്യതയുള്ള ഗവേഷണ കണ്ടെത്തലുകള്‍ മികച്ച ഉല്പന്നങ്ങളായി മാറ്റാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അവസരം.
സംസ്ഥാന സര്‍ക്കാറിന്‍റെ സംരംഭകത്വ വികസന നോഡല്‍ ഏജന്‍സിയായ കെഎസ് യുഎമ്മാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് ടെക്നോളജി ലൈസന്‍സ് വാങ്ങാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ചെലവായ തുകയുടെ 90 ശതമാനം വരെയാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുക.

രജിസ്ട്രേഷന് സന്ദര്‍ശിക്കുക: https://startupmission.kerala.gov.in/schemes/technology-commercialisation.

X
Top