സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ഒരു ലക്ഷം കോടി ഡോളര്‍ മൂല്യവുമായി ടെസ്‌ലയുടെ കുതിപ്പ്

കൊച്ചി: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയത്തില്‍ ഡൊണാള്‍ഡ് ട്രംപിന് പിന്നില്‍ ഉറച്ചുനിന്ന് പോരാടിയ ടെസ്‌ലയുടെ ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ വൻകുതിപ്പ്.

ഫലപ്രഖ്യാപനത്തിന് ശേഷം ടെസ്‌ലയുടെ ഓഹരി വില 29 ശതമാനം ഉയർന്നതോടെ കമ്പനിയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി ഡോളർ കവിഞ്ഞു. വെള്ളിയാഴ്ച ടെസ്‌ലയുടെ ഓഹരി വില എട്ട് ശതമാനം ഉയർന്ന് 321 ഡോളറിലെത്തി.

പ്രചാരണത്തില്‍ ട്രംപിനൊപ്പം തോളുരുമ്മി നിന്ന ഇലോണ്‍ മസ്‌ക് 13 കോടി ഡോളറാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയത്.

എൻവിഡിയ, ആപ്പിള്‍, മൈക്രോസോഫ്‌റ്റ്, ആല്‍ഫബെറ്റ്, ആമസോണ്‍, മെറ്റ എന്നിവയാണ് ഒരു ലക്ഷം കോടി ഡോളർ മൂല്യമുള്ള മറ്റ് കമ്പനികള്‍.

ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ വെള്ളിയാഴ്ച 174 കോടി ഡോളറിന്റെ വർദ്ധനയുണ്ടായി.

നിലവില്‍ 30,400 കോടി ഡോളർ ആസ്തിയുമായി ഇലോണ്‍ മസ്‌കാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ.

X
Top