ആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നുഎംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യ

ടെസ്ല പൂനെയില്‍ ഓഫീസ് തുറക്കുന്നു

പൂനെ: ഓഫീസ് സ്ഥാപിക്കാനൊരുങ്ങുകയാണ് എലോണ്‍ മസ്‌ക്കിന്റെ നേതൃത്വത്തിലുള്ള ടെസ്ല ഇന്ത്യ. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി കമ്പനി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് നീക്കം.

ഓഫീസ് കെട്ടിടത്തിനായി ടെസ്ല 5 വര്‍ഷ കരാറില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ച ഇന്ത്യന്‍ വിപണിയിലേയ്ക്കുള്ള ടെസ്ലയുടെ പ്രയാണത്തില്‍ നാഴികക്കല്ലാകും. ജൂണില്‍ എലോണ്‍ മസ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു.

അതിന് ശേഷം നടക്കുന്ന തന്ത്രപ്രധാന ഉന്നതതല ചര്‍ച്ചയായിരുന്നു കമ്പനി അധികൃതര്‍ ഗോയലുമായി നടത്തിയത്. ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള പദ്ധതി, എലോണ്‍ മസ്‌ക്ക് പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം.പുതിയ നടപടികള്‍ ഈ ദിശയിലുള്ള കമ്പനിയുടെ വേഗത്തിലുള്ള  നീക്കമാണ്.

ചൈനയിലെ 32,200 ഡോളര്‍ സെഡാന്‍ കമ്പനി 25 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവിടെനിന്ന് കയറ്റുമതിയും പദ്ധതിയിടുന്നുണ്ട്.

X
Top