അർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാംവിദേശനാണ്യ കരുതൽ ശേഖരം 683.99 ബില്യൺ ഡോളറിലെത്തിപെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുംജിഎസ്ടി കൗൺസിലിൽ നിർണായക ചർച്ചകൾക്ക് സാധ്യത; ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് റിട്രോ ടാക്സ് ഇളവ്‌ ചർച്ച ചെയ്തേക്കും2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 18% നികുതി ഏർപ്പെടുത്തിയേക്കും

ടെസ്‍ലയുടെ ഉല്‍പ്പാദനത്തില്‍ ഇടിവ്

ലോൺ മസ്‌കിന്‍റെ കീഴിലുള്ള അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ലയ്ക്ക് ഉല്‍പ്പാദനത്തില്‍ ഇടിവ്. 2023ന്റെ മൂന്നാം പാദത്തിൽ കമ്പനി 430,488 വാഹനങ്ങൾ നിർമ്മിച്ചു. ഇത് മുൻ പാദത്തേക്കാൾ 10 ശതമാനം ഇടിവാണെന്ന് കമ്പനി അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നാം പാദത്തിൽ കമ്പനി 430,000 വാഹനങ്ങൾ നിർമ്മിക്കുകയും 435,000 വാഹനങ്ങൾ വിതരണം ചെയ്യുകയും ചെയ്‍തു. പ്രതീക്ഷകൾ തെറ്റിയെന്നും തങ്ങളുടെ ഫാക്ടറികള്‍ പ്രവർത്തനരഹിതമായത് ഉൽപ്പാദനവും ഡെലിവറി എണ്ണവും കുറയാൻ ഇടയാക്കിയതായും ടെസ്‌ല പറഞ്ഞു.

ഫാക്ടറി നവീകരണങ്ങൾക്കായി പ്ലാന്‍റുകള്‍ അടച്ചിട്ട സമയമാണ് ഉല്‍പ്പാദനത്തിൽ തുടർച്ചയായ ഇടിവിന് കാരണമായതെന്നും കമ്പനി പറയുന്നു. തങ്ങളുടെ 2023 വോളിയം ടാർഗെറ്റ് ഏകദേശം 1.8 ദശലക്ഷം വാഹനങ്ങൾ എന്നത് മാറ്റമില്ലാതെ തുടരുന്നുവെന്നും കമ്പനി വ്യക്തമാക്കി.

2023ന്റെ മൂന്നാം പാദത്തിൽ കമ്പനി 435,059 വാഹനങ്ങൾ വിതരണം ചെയ്‍തു. മുൻ പാദത്തെ അപേക്ഷിച്ച് 6.6 ശതമാനം കുറവാണിത്. എന്നാൽ 26.5 ശതമാനം വാര്‍ഷിക അടിസ്ഥാനത്തില്‍ വർധന ഉണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ടെസ്‌ല അതിന്റെ 2023ന്റെ മൂന്നാം പാദത്തിലെ വരുമാനം ഒക്ടോബർ 18ന് റിപ്പോർട്ട് ചെയ്യും. രണ്ടാം പാദത്തിൽ, നവീകരണങ്ങൾ കാരണം ഉൽപ്പാദനവും വിതരണവും കുറയുമെന്ന് മസ്‍ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വർഷം ഇതുവരെ 1.32 ദശലക്ഷം വാഹനങ്ങളാണ് ടെസ്‌ല ഡെലിവറി ചെയ്‍തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്ത്യയിൽ ബാറ്ററി സംഭരണത്തിനായി ഒരു ഫാക്ടറി നിർമ്മിക്കാൻ ടെസ്‍ല കമ്പനി പദ്ധതിയിടുന്നതായും അതിനുള്ള നിർദ്ദേശം സർക്കാരിന് സമർപ്പിച്ചതായും റിപ്പോർട്ടുകള്‍ ഉണ്ട്.

ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല ഇങ്ക് ഈ വർഷം 1.9 ബില്യൺ ഡോളർ മൂല്യമുള്ള ഓട്ടോമൊബൈൽ ഭാഗങ്ങൾ ഇന്ത്യയിൽ നിന്ന് ലഭ്യമാക്കാൻ പദ്ധതിയിടുന്നു.

X
Top