സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ടാറ്റ സൺസ് ഓഹരി വിപണികളിലേയ്ക്കില്ല; NBFC രജിസ്‌ട്രേഷൻ സറണ്ടർ ചെയ്തു, 20,300 കോടി കടവും തിരിച്ചടച്ചു

മുംബൈ: ടാറ്റ സൺസിന്റെ(Tata Sons) ഇന്ത്യൻ ഓഹരി വിപണി(Indian Stock Market) പ്രവേശനം കാത്തിരുന്നവർക്ക് നിരാശ. ടാറ്റ ഗ്രൂപ്പിനു കീഴിൽ വരുന്ന 410 ബില്യൺ ഡോളർ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിന്റെ ഐപിഒ(IPO) ഇനി പ്രതീക്ഷിക്കേണ്ടതില്ല.

സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനി എന്ന പദവി നിലനിർത്താൻ ടാറ്റ സുപ്രധാന ചുവടുവെപ്പ് നടത്തി. ഇതിനായി 20,300 കോടിയിലധികം വരുന്ന കടം കമ്പനി തിരിച്ചടച്ചു.

കൂടാതെ ടാറ്റ സൺസ് അതിന്റെ എൻബിഎഫ്‌സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റിസർവ് ബാങ്കിൽ സറണ്ടർ ചെയ്യുകയും ചെയ്തു.

ഇതോടെ ടാറ്റ സൺസിന് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യേണ്ട ആവശ്യകത ഒഴിവാക്കാൻ സാധിക്കും. കടം നിലനിന്നിരുന്നെങ്കിൽ ആർബിഐ നിയന്ത്രണങ്ങൾ പ്രകാരം കമ്പനിക്ക് ലിസ്റ്റിംഗ് ഒഴിവാക്കാൻ സാധിക്കില്ലായിരുന്നു.

മൊത്തം 20,300 കോടി രൂപയുടെ കടം കമ്പനി തിരിച്ചടച്ചു. ഇതോടെ കമ്പനിയുടെ ബാധ്യതകൾ ഗണ്യമായി കുറഞ്ഞു. 363 കോടി രൂപ മൂല്യമുള്ള നോൺ- കൺവേർട്ടിബിൾ ഡിബഞ്ചറുകളും, മുൻഗണനാ ഓഹരികളും മാത്രമാണ് അവശേഷിക്കുന്ന ബാധ്യതകൾ.

ശേഷിക്കുന്ന കടങ്ങൾ കൈകാര്യം ചെയ്യാൻ, ടാറ്റ സൺസ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 405 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കുകയും, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് സറണ്ടർ ചെയ്യുന്ന പ്രക്രിയയുടെ ഭാഗമായി ആർബിഐക്ക് ഒരു അണ്ടർടേക്കിംഗ് നൽകുകയും ചെയ്തു.

2022 സെപ്റ്റംബറിലാന് ആർബിഐ ടാറ്റ സൺസിനെ ഒരു നോൺ- ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായി തരംതിരിച്ചത്.

ഈ വർഗീകരണത്തിൽ വരുന്ന സ്ഥാപനങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യണമെന്നാണു നിയമം. എന്നാൽ ടാറ്റ സൺസ് ലിസ്റ്റ് ചെയ്യുന്നതിൽ മാനേജ്‌മെന്റിന് യാതൊരു താൽപ്പര്യവും ഉണ്ടായിരുന്നില്ല.

കടം ഗണ്യമായി കുറ്ച്ചതു വഴി, ടാറ്റ സൺസ് അതിന്റെ റിസ്‌ക് പ്രൊഫൈൽ മെച്ചപ്പെടുത്തി. ഇത് ലിസ്റ്റിംഗ് ആവശ്യകത ഒഴിവാക്കാനും, എൻബിഎഫ്‌സി രജിസ്‌ട്രേഷൻ ഉപേക്ഷിക്കാൻ അനുവദിക്കുകയും ചെയ്തു.

വരുമാന കണക്കുകളിൽ മികച്ച പ്രകടനമാണ് ടാറ്റ സൺസ് കാഴ്ചവയ്ക്കുന്നത്. 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം, കമ്പനിയുടെ അറ്റാദായത്തിൽ 57 ശതമാനം വർധിച്ച് 34,654 കോടി രൂപയിലെത്തി.

വരുമാനവും 25 ശതമാനം വർധിച്ച് 35,058 കോടി രൂപയിൽ നിന്ന് 43,893 കോടി രൂപയായി. 2023 മാർച്ച് 31 വരെ, ടാറ്റ സൺസിന് 20,642 കോടി രൂപയുടെ അറ്റ കടം ഉണ്ടായിരുന്നു. 2024 മാർച്ച് 31 ആയപ്പോഴേക്കും ഇത് 2,670 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം കമ്പനി കടം 25 ശതമാനം കുറച്ചിരുന്നു.

ടാറ്റ സൺസ് തങ്ങളുടെ ഓഹരിയുടമകൾക്ക് ഇതുവരെയുള്ള ഏറ്റവും ഉയർന്ന ലാഭവിഹിതമായ 35,000 രൂപയും പ്രഖ്യാപിച്ചിരുന്നു.

28 ശതമാനം ഓഹരിയുള്ള ഡോറാബ്ജി ടാറ്റ ട്രസ്റ്റും, 24 ശതമാനം ഓഹരിയുള്ള രത്തൻ ടാറ്റ ട്രസ്റ്റുമാണ് ഇവിടെ പ്രധാന ഗുണഭോക്താക്കൾ. സ്റ്റെർലിംഗ് ഇൻവെസ്റ്റ്മെന്റ്, സൈറസ് ഇൻവെസ്റ്റ്മെന്റ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ കെമിക്കൽസ്, ടാറ്റ പവർ എന്നിവയാണ് മറ്റ് ഓഹരി ഉടമകൾ.

ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വെയർ സേവന കയറ്റുമതിക്കാരായ ടിസിഎസിന്റെ ഓഹരികൾ വിറ്റഴിച്ചതാണ് ടാറ്റ സൺസിന്റെ കടം കുറച്ചത്. 2024 മാർച്ചിൽ, ടാറ്റ സൺസ് 23.4 ദശലക്ഷം ടിസിഎസ് ഓഹരികൾ വിറ്റതു വഴി ഏകദേശം 9,300 കോടി രൂപ സമാഹരിച്ചിരുന്നു.

ഈ വിൽപ്പന ടിസിഎസിലെ ടാറ്റ സൺസിന്റെ പങ്കാളിത്തം കുറച്ചിട്ടുണ്ട്. 2023 ഡിസംബറിൽ ടിസിഎസിലെ ടാറ്റ സൺസിന്റെ ഓഹരി പങ്കാളിത്തം 72.38 ശതമാനമായിരുന്നു. 2024 മാർച്ചിൽ ഇത് 71.74 ശതമാനമായി.

X
Top