യുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐഇന്ത്യന്‍ ധനകാര്യമേഖലയില്‍ നിക്ഷേപം ഉയര്‍ത്തി ആഗോള ബാങ്കുകള്‍രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യ

ടാറ്റാ മോട്ടോഴ്‌സിന്റെ വില്‍പ്പന കുറഞ്ഞു

ടാറ്റ മോട്ടോഴ്സിന്റെ ജൂലായിലെ മൊത്ത വില്‍പ്പനയില്‍ 11 ശതമാനം ഇടിവ് രേഖപ്പെടുത്തി 71,996 യൂണിറ്റുകളായി. 2023 ജൂലൈയില്‍ 80,633 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.

മൊത്തം ആഭ്യന്തര വില്‍പ്പന 11 ശതമാനം ഇടിഞ്ഞ് 70,161 യൂണിറ്റിലെത്തി, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 78,844 യൂണിറ്റായിരുന്നുവെന്ന് ടാറ്റ മോട്ടോഴ്സ് പ്രസ്താവനയില്‍ പറഞ്ഞു.

ആഭ്യന്തര വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങളുടെ വില്‍പ്പന 6 ശതമാനം ഇടിഞ്ഞ് 44,954 യൂണിറ്റിലെത്തി, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 47,689 യൂണിറ്റായിരുന്നു.

വാണിജ്യ വാഹന വില്‍പ്പന ജൂലൈയില്‍ 18 ശതമാനം ഇടിഞ്ഞ് 27,042 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 32,944 യൂണിറ്റായിരുന്നു.

X
Top