ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഒരു വര്‍ഷത്തില്‍ 800 ശതമാനം ഉയര്‍ന്ന ടാറ്റ ഗ്രൂപ്പ് ഓഹരി

ന്യൂഡല്‍ഹി: ബെഞ്ച്മാര്‍ക്ക് സൂചികകളെ വെല്ലുന്ന പ്രകടനം നടത്തി കഴിഞ്ഞവര്‍ഷത്തെ ടോപ്പ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കയാണ് ടാറ്റ ഗ്രൂപ്പ് ഓഹരികള്‍. ഓട്ടോമോട്ടീവ് സ്റ്റാമ്പിംഗ്‌സ്, ടിടിഎംഎല്‍, ഇന്ത്യന്‍ ഹോട്ടല്‍ എന്നിവ ഷെയര്‍ഹോള്‍ഡര്‍മാരുടെ പണം ഇരട്ടിയാക്കിയ ടാറ്റ സ്‌റ്റോക്കുകളാണ്. ഇതില്‍ 800 ശതമാനത്തിലധികം ഉയര്‍ച്ചയാണ് ഓട്ടോമോട്ടീവ് സ്റ്റാമ്പിംഗ്‌സ് ആന്റ് അസംബ്ലീസ് നടത്തിയത്.

വില ചരിത്രം
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 55 രൂപയില്‍ നിന്നും 485 രൂപയിലേയ്ക്കുയരാന്‍ ഓട്ടോമോട്ടീവ് സ്റ്റാംപിംഗ്‌സ് ഓഹരിയ്ക്കായി. 800 ശതമാനത്തിന്റെ നേട്ടമാണിത്. കഴിഞ്ഞ ഒരു മാസത്തില്‍ 20 ശതമാനവും ആറ് മാസത്തില്‍ 60 ശതമാനവും ഉയര്‍ന്ന ഓഹരി 2022 ലെ കണക്കെടുത്താല്‍ 25 ശതമാനം തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

എന്നാല്‍ 5 വര്‍ഷത്തില്‍ 600 ശതമാനം ഉയര്‍ച്ച ഓഹരി കൈവരിച്ചു. 807 കോടി വിപണി മൂല്യമുള്ള സ്‌മോള്‍ ക്യാപ്പ് സ്റ്റോക്കാണ് കമ്പനിയുടേത്. 925.45 രൂപയാണ് 52 ആഴ്ചയിലെ ഉയരം. 54.05 രൂപ 52 ആഴ്ചയിലെ താഴ്ചയാണ്.

X
Top