
ന്യൂഡല്‍ഹി: സ്‌പെഷ്യാലിറ്റി കെമിക്കല്‍ ഉത്പാദകരായ സര്‍വൈവല്‍ ടെക്‌നോളജീസ് പ്രാഥമിക പബ്ലിക് ഓഫറിംഗി(ഐപിഒ)നായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 200 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 800 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമുള്‍പ്പെടുന്നതാണ് ഐപിഒ. പ്രമോട്ടര്‍മാരായ വിജയ്കുമാര്‍ രഘുനാദപ്രസാദ് അഗര്‍ വാള്‍ 544.41 കോടി രൂപയുടെ ഓഹരികളും നിമായ് വിജയ് അഗര്‍വാള്‍ 212.41 കോടി രൂപയുടെ ഓഹരികളും പ്രഭ വിജയ് അഗര്‍വാള്‍ 43.18 കോടി രൂപയുടെ ഓഹരികളും ഒഎഫ്എസ് വഴി വിറ്റഴിക്കും.
പ്രീ ഐപിഒ പ്ലേസ്‌മെന്റ് നടന്നാല്‍ ഫ്രഷ് ഇഷ്യു വലിപ്പം കുറയാനുള്ള സാധ്യതയുണ്ട്. ഫ്രഷ് ഇഷ്യു തുകയില്‍ 175 കോടി രൂപ വര്‍ക്കിംഗ് കാപിറ്റലിനായും കോര്‍പറേറ്റ് ചെലവുകള്‍ക്കായും നീക്കിവയ്ക്കുമെന്ന് ഡിആര്‍എച്ച് പി വെളിപെടുത്തുന്നു.മുംബൈ ആസ്ഥാനമായ കമ്പനി തെരഞ്ഞെടുത്ത കെമിക്കലുകളാണ് ഉത്പാദിപ്പിക്കുന്നത്.
ആഭ്യന്തര, ആഗോള വിപണികളില്‍ സാന്നിധ്യമുണ്ട്. 2022 സാമ്പത്തികവര്‍ഷത്തില്‍ 73.46 കോടി രൂപയുടെ നികുതി കഴിച്ചുള്ള ലാഭം സ്വന്തമാക്കി. പ്രവര്‍ത്തന വരുമാനം 311.78 കോടി രൂപ.
ജെഎം ഫിനാന്‍ഷ്യല്‍,ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവയാണ് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. എന്‍എസ്ഇയിലും ബിഎസ്ഇയിലും ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടുന്നു.