കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

സണ്‍ മൊബിലിറ്റി – ഇന്ത്യന്‍ ഓയില്‍ ധാരണ: 10,000 ബാറ്ററി സ്വാപ്പിങ് യൂണിറ്റുകള്‍ ഉടന്‍

കൊച്ചി: അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 10,000 ബാറ്ററി സ്വാപ്പിങ് യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ സണ്‍ മൊബിലിറ്റിയും ഇന്ത്യന്‍ ഓയിലും തമ്മില്‍ ധാരണയായി. 2030ഓടെ രാജ്യത്തെ ഏറ്റവും വലിയ ബാറ്ററി സ്വാപ്പിങ് സൗകര്യമായി ഇതുമാറും.

വൈദ്യുതി വാഹനങ്ങള്‍ക്കായുള്ള സേവനങ്ങളും ഊര്‍ജസൗകര്യങ്ങളും നല്‍കുന്ന രാജ്യത്തെ മുന്‍നിരക്കാരാണ് സണ്‍ മൊബിലിറ്റി. 40ലേറെ നഗരങ്ങളിലായാണ് മൂന്നു വര്‍ഷംകൊണ്ട് 10,000 ബാറ്ററി സ്റ്റേഷനുകള്‍ സ്ഥാപിക്കുക.

2ഡബ്ല്യൂ, 3ഡബ്ല്യൂ, സ്മാള്‍ 4ഡബ്ല്യൂ വാഹനങ്ങളുടെ വലിയ വര്‍ധന ഇതോടെ രാജ്യത്തുണ്ടാകും. 20 നഗരങ്ങളിലായി ഇതിനകം 25,000 വൈദ്യുതി വാഹനങ്ങള്‍ക്ക് സണ്‍ മൊബിലിറ്റി ഊര്‍ജപിന്തുണ നല്‍കിവരുന്നു. 630ലേറെ സ്റ്റേഷനുകളില്‍നിന്നാണിത്.

50,000ലേറെ സ്മാര്‍ട്ട് ബാറ്ററികള്‍ പ്രതിമാസം പത്തു ലക്ഷത്തിലേറെ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ഊര്‍ജം നല്‍കിവരുന്നു.

ഇന്ത്യന്‍ ഓയിലിന്റെ 37,000ലേറെ ഇന്ധന കേന്ദ്രങ്ങള്‍ പുതിയ സംരംഭത്തിന് കരുത്താകും. ഇതിലേക്കാണ് പരമ്പരാഗത ഇന്ധനവിതരണ സംവിധാനം പോലെത്തന്നെ ലളിതമായ രീതിയില്‍ ബാറ്ററി സ്വാപ്പിങ് സണ്‍ മൊബിലിറ്റി ഒരുക്കുന്നത്.

ഇത് ഉപഭോക്താക്കളുടെ വൈദ്യുത വാഹന അനുഭവം മെച്ചപ്പെടുത്തുകയും ബാറ്ററി വില, മെയിന്റനന്‍സ്, റിപ്ലെയ്‌സ്‌മെന്റ്, ചാര്‍ജിങ് സമയം തുടങ്ങിയ ആകുലതകള്‍ കുറയ്ക്കുകയും ചെയ്യും.

വൈദ്യുത വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുക, ചാര്‍ജിങ് സമയവും ആകുലതകളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏഴു വര്‍ഷം മുന്‍പ് സണ്‍ മൊബിലിറ്റി സ്ഥാപിച്ചതെന്ന് ചെയര്‍മാനും സഹസ്ഥാപകനുമായ ചേതന്‍ മൈനി പറഞ്ഞു.

X
Top