ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

1,500 കോടിയുടെ നിക്ഷേപമിറക്കാൻ എസ്ടിടി ജിഡിസി ഇന്ത്യ

മുംബൈ: കർണാടകയിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ ഏകദേശം 1,500 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ആഭ്യന്തര ഡാറ്റ സെന്റർ കമ്പനിയായ എസ്ടിടി ഗ്ലോബൽ ഡാറ്റാ സെന്റർസ് ഇന്ത്യ ലിമിറ്റഡ് (എസ്ടിടി ജിഡിസി ഇന്ത്യ).

അടുത്ത എട്ടോ പത്തോ വർഷത്തിനുള്ളിൽ ഒന്നിലധികം ഘട്ടങ്ങളിലായി നിക്ഷേപം നടത്താനാണ് കമ്പനിയുടെ പദ്ധതി. ഇത് നിർമ്മാണ ഘട്ടം മുതൽ കുറഞ്ഞത് 1000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഡാറ്റാ സെന്റർ സേവന ദാതാവ് പ്രസ്താവനയിൽ പറഞ്ഞു.

ഒമ്പത് നഗരങ്ങളിലായി 21 ഡാറ്റ സെന്റർ സൗകര്യങ്ങൾ പ്രവർത്തിപ്പിക്കുന്ന എസ്ടിടി ഗ്ലോബൽ ഡാറ്റാ സെന്റർസിന് 215 മെഗാവാട്ടിന്റെ ഡിസൈൻ ശേഷിയുണ്ട്. നിർദിഷ്ട നിക്ഷേപത്തിനായി കമ്പനി കർണാടക സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി, ഇൻസ്റ്റാളേഷൻ, നെറ്റ്‌വർക്കിംഗ്, മോണിറ്ററിംഗ് തുടങ്ങി കോളോക്കേഷൻ, കാരിയർ-ന്യൂട്രൽ, ടെക്‌നിക്കൽ സപ്പോർട്ട് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന സേവനങ്ങളുടെ ഒരു പോർട്ട്‌ഫോളിയോ വാഗ്ദാനം ചെയ്യുന്നു.

X
Top