കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

1 ലക്ഷം രൂപ 2 വര്‍ഷത്തില്‍ 14 ലക്ഷം രൂപയാക്കിയ മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക്

ന്യൂഡല്‍ഹി: കോവിഡിനുശേഷമുള്ള റാലിയില്‍ മള്‍ട്ടിബാഗര്‍ നേട്ടം കൊയ്ത ഓഹരികള്‍ നിരവധിയാണ്. അത്തരം ഓഹരികളിലൊന്നാണ് പെന്നിസ്റ്റോക്കായ ആദ്വിക്ക്.

ഓഹരി വില ചരിത്രം
കഴിഞ്ഞ ഒരു മാസത്തില്‍ 3.54 രൂപയില്‍ നിന്നും 4.20 രൂപയിലേയ്ക്കുയര്‍ന്ന ഓഹരി 10 ശതമാനത്തിന്റെ നേട്ടമാണ് കൈവരിച്ചത്. 6 മാസത്തില്‍ 35 ശതമാനം ഇടിവ് നേരിട്ട് 6 രൂപയില്‍ നിന്നും 4.20 ത്തിലേയ്ക്ക് വീണ സ്റ്റോക്ക് 2022 ല്‍ 35 ശതമാനം ഉയര്‍ന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 15 ശതമാനം നേട്ടം കൈവരിച്ച ഓഹരി, രണ്ട് വര്‍ഷത്തില്‍ 1350 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 0.29 രൂപയില്‍ നിന്നും 4.20 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്.

നിക്ഷേപത്തിന്റെ വളര്‍ച്ച
ഒരു മാസം മുന്‍പ് ആദ്വിക്ക് കാപിറ്റല്‍ സ്റ്റോക്കില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 1.15 ലക്ഷം രൂപയായി മാറുമായിരുന്നു. സമാനമായി 6 മാസം മുന്‍പായിരുന്നു 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 65000 രൂപയായി ചുരുങ്ങിയിരിക്കും.

ഒരു വര്‍ഷം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം 1.15 ലക്ഷമായും രണ്ട് വര്‍ഷം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം 14.50 ലക്ഷമായും മാറും.

കമ്പനി വരുമാനം
സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനി 227.68 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. അറ്റാദായം 6.23 കോടി രൂപയില്‍ നിന്നും 7.03 കോടി രൂപയാക്കാനും കമ്പനിയ്ക്ക് സാധിച്ചു.

X
Top