ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ആറ് മണിക്ക് ശേഷം ഒരു മിനിറ്റ് പോലും ജോലി ചെയ്യില്ലെന്ന് പറഞ്ഞ സിഇഒയെ നീക്കി സ്റ്റാർബക്സ്

ലോകപ്രശസ്ത റീടെയിൽ ഫുഡ് ചെയിനായ സ്റ്റാർബക്സ് കഴിഞ്ഞ ദിവസമാണ് കമ്പനിയുടെ സി.ഇ.ഒ മാറ്റിയത്. ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹന് പകരം ബ്രിയാൻ നിക്കോളിനേയൊണ് സ്റ്റാർബക്സ് കമ്പനിയുടെ തലപ്പത്തെത്തിച്ചിരിക്കുന്നത്.

ആറ് മണിക്ക് ശേഷം ഒരു മിനിറ്റ് പോലും ജോലി ചെയ്യാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് ലക്ഷ്മൺ നരസിംഹൻ മുമ്പ് വാർത്തകളിൽ ഇടംപിടിച്ചത്.

പെപ്സികോ ഉൾപ്പടെയുള്ള വമ്പൻ റീടെയിൽ കമ്പനികളുടെ സി.ഇ.ഒയായ ലക്ഷ്മൺ നരസിംഹൻ 2023 മാർച്ചിലാണ് സ്റ്റാർബക്സിന്റെ തലപ്പത്തേക്ക് എത്തുന്നത്. കഴിഞ്ഞ മാസം വർക്ക്-ലൈഫ് ബാലൻസിനെ കുറിച്ച് അദ്ദേഹം ചില സന്ദേശങ്ങൾ നൽകിയിരുന്നു.

ആറ് മണിക്കുള്ളിൽ താൻ എപ്പോഴും ജോലി തീർക്കാറുണ്ടെന്ന് നരസിംഹൻ പറഞ്ഞിരുന്നു. വൈകുന്നേരം ആറ് മണിക്ക് ശേഷം ഒരു മിനിറ്റ് പോലും താൻ ജോലി ചെയ്യാറില്ല. ആറ് മണിക്ക് ശേഷം താൻ മിക്കപ്പോഴും നഗരത്തിലെ ഏതെങ്കിലുമൊരു ബാറിലായിരിക്കുമെന്നും ലക്ഷ്മൺ നരസിംഹൻ പറഞ്ഞു.

അതേസമയം, ലക്ഷ്മൺ നരസിംഹനെ പ്രശംസിച്ച് സ്റ്റാർബക്സ് രംഗത്തെത്തി. കമ്പനിയുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കളുടേയും പങ്കാളികളുടേയും പ്രതീക്ഷക്കൊത്ത് ഉയരുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചുവെന്നും സ്റ്റാർബക്സിന്റെ ബോർഡ് പറഞ്ഞു.

X
Top