
മുംബൈ: ടെലികോം ഉൾപ്പെടെയുള്ള നിരവധി ആഭ്യന്തര, അന്തർദേശീയ ടി ആൻഡ് ഡി പ്രോജക്ടുകൾക്കായി 225 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചതായി പ്രഖ്യാപിച്ച് സ്‌കിപ്പർ. ഓർഡർ പ്രഖ്യാപനത്തിന് പിന്നാലെ സ്‌കിപ്പറിന്റെ ഓഹരികൾ 14.70 ശതമാനം ഉയർന്ന് 71.80 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ലാറ്റിനമേരിക്ക, മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യൻ വിപണികളിലുടനീളമുള്ള നിരവധി ടി ആൻഡ് ഡി പ്രോജക്ടുകൾക്കായി കമ്പനിയുടെ എഞ്ചിനീയറിംഗ് ബിസിനസ്സ് 125 കോടി രൂപയുടെ കയറ്റുമതി ഓർഡറുകൾ നേടി. ഇവയ്ക്ക് പുറമെ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (പിജിസിഐഎൽ), ടെലികോം കമ്പനികൾ എന്നിവയിൽ നിന്ന് കമ്പനിക്ക് 100 കോടി രൂപയുടെ പുതിയ ഓർഡറും ലഭിച്ചു.
നടപ്പ് സാമ്പത്തിക വർഷത്തിൽ അന്താരാഷ്ട്ര ഓർഡറുകളുടെ അളവിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നും. അടുത്ത 2 വർഷത്തിനുള്ളിൽ ഓർഡർ ബുക്കിലെ അന്താരാഷ്ട്ര ബിസിനസ് വിഹിതം 75% ആയി ഉയരുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. കമ്പനിക്ക് നിലവിൽ 950 കോടിയുടെ ഓർഡർ ബുക്കുണ്ട്.
പവർ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ ഘടകങ്ങളും ടെലികോം, റെയിൽവേ ഘടകങ്ങളും നിർമ്മിക്കുന്ന പ്രമുഖ കമ്പനിയാണ് സ്‌കിപ്പർ. കൂടാതെ ‘സ്‌കിപ്പർ’ എന്ന ബ്രാൻഡ് നാമത്തിൽ കാർഷിക, പ്ലംബിംഗ് വിഭാഗങ്ങൾക്കായി കമ്പനി പോളിമർ പൈപ്പുകളും ഫിറ്റിംഗുകളും നിർമ്മിക്കുന്നു.