ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

ഫെഡറല്‍ ബാങ്കിനെ ഉയരങ്ങളിലെത്തിച്ച്‌ ശ്യാം ശ്രീനിവാസൻ പടിയിറങ്ങി

കൊച്ചി: രാജ്യത്തെ മുൻനിര ബാങ്കായി ഫെഡറല്‍ ബാങ്കിനെ(Federal Bank) കൈപിടിച്ചുയർത്തിയ മാനേജിംഗ് ഡയറക്ടർ ശ്യാം ശ്രീനിവാസൻ(Shyam Sreenivasan) 14 വർഷത്തെ ചരിത്ര നിയോഗത്തിന് ശേഷം ഇന്നലെ വിരമിച്ചു.

ആഗോള മാന്ദ്യത്തിന്റെ ആലസ്യമൊഴിയുന്നതിന് മുൻപ് 2010ല്‍ മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി 48ാം വയസില്‍ ശ്യാം ശ്രീനിവാസൻ ചുമതലയേല്‍ക്കുമ്പോള്‍ 63,500 കോടി രൂപയായിരുന്ന ബാങ്കിന്റെ മൊത്തം ബിസിനസ് ഇപ്പോള്‍ അഞ്ച് ലക്ഷം കോടിയിലെത്തി.

ഇക്കാലയളവില്‍ വാർഷിക ലാഭം 500 കോടിയില്‍ നിന്ന് നാലായിരം കോടി രൂപയിലേക്ക് ഉയർത്തി. ശാഖകളുടെ എണ്ണം ഇരട്ടിയാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ബാങ്കിന്റെ വിപണി മൂല്യം 8000 കോടി രൂപയില്‍ നിന്ന് അര ലക്ഷം കോടി രൂപയായി ഉയർന്നു.

നിലവില്‍ ആയുർവേദം കഴിഞ്ഞാല്‍ കേരളത്തില്‍ നിന്നുള്ള സേവന കയറ്റുമതിയില്‍ രണ്ടാം സ്ഥാനമാണ് ഫെഡറല്‍ ബാങ്കിനുള്ളത്. വിദേശ മലയാളികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന മൊത്തം പണത്തില്‍ 20 ശതമാനം വിഹിതം കൈവരിക്കാനും ശ്യാം ശ്രീനിവാസന്റെ നേതൃത്വം ഫെഡറല്‍ ബാങ്കിനെ സഹായിച്ചു.

ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ പത്ത് ലക്ഷം കോടി രൂപയായി ഉയർത്താൻ ലക്ഷ്യമിട്ടാണ് ചെന്നൈ സ്വദേശിയായ ശ്യാം ശ്രീനിവാസൻ ബാങ്കില്‍ നിന്ന് ഇറങ്ങുന്നത്.

കെ. വി സുബ്രഹ്‌മണ്യൻ തിങ്കളാഴ്ച ചുമതലയേല്‍ക്കും
ഫെഡറല്‍ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായി കൃഷ്‌ണൻ വെങ്കട്ട് സുബ്രഹ്‌മണ്യൻ തിങ്കളാഴ്ച ചുമതലയേല്‍ക്കും.

കോട്ടക് മഹീന്ദ്ര ബാങ്കില്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടറായിരുന്ന കെ.വി. സുബ്രഹ്മണ്യത്തിന് മൂന്നുവർഷത്തേക്കാണ് നിയമനം.

X
Top