ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

300 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ട് ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ്

മുംബൈ: പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ ഡെബ്റ് സെക്യൂരിറ്റികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 300 കോടി രൂപ വരെ സമാഹരിക്കുമെന്ന് ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് അറിയിച്ചു. 50 കോടി രൂപയ്ക്ക് (അടിസ്ഥാന ഇഷ്യൂ സൈസ്) പ്രിൻസിപ്പൽ പ്രൊട്ടക്റ്റഡ് മാർക്കറ്റ്-ലിങ്ക്ഡ് നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (പിപി-എംഎൽഡി) ഇഷ്യൂ ചെയ്യാനും, 250 കോടി രൂപ വരെയുള്ള അധിക ഇഷ്യൂ ഓപ്‌ഷൻ വഴി മൊത്തത്തിൽ 300 കോടി രൂപ സമാഹരിക്കാനും ജൂൺ 14-ന് ചേർന്ന കമ്പനിയുടെ ബാങ്കിംഗ്, സെക്യൂരിറ്റീസ് മാനേജ്‌മെന്റ് കമ്മിറ്റി യോഗം അംഗീകാരം നൽകിയാതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

ബോണ്ട് ഇഷ്യു ഒന്നോ അതിലധികമോ തവണകളായി പൂർണ്ണമായി പണമടച്ചതോ/ഭാഗികമായോ സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിലാണ് നൽകുന്നതെന്ന് കമ്പനി അറിയിച്ചു. റീട്ടെയിൽ, മൈക്രോ സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസ് (എംഎസ്എംഇ) വായ്പകളിൽ പ്രത്യേക സേവനങ്ങൾ വാദ്ഗാനം ചെയ്യുന്ന കമ്പനിയാണ് ശ്രീറാം ഗ്രൂപ്പിന്റെ ഭാഗമായ ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ്.

X
Top