മുംബൈ: യൂണിറ്റ് ‘വി’ യുമായി ബന്ധപ്പെട്ട തങ്ങളുടെ ഒരു പ്ലാന്റിന്റെ വാണിജ്യ ഉൽപ്പാദനം ആരംഭിച്ചതായി പ്രഖ്യാപിച്ച് ശ്രീ പുഷ്കർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ്. ആവശ്യമായ എല്ലാ അനുമതികളും നേടിയ ശേഷമാണ് കമ്പനി പ്ലാന്റിൽ വാണിജ്യ പ്രവർത്തനം ആരംഭിച്ചത്. ഈ പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 9.72 ശതമാനം ഉയർന്ന് 277 രൂപയിലെത്തി.
അതേസമയം ഈ യൂണിറ്റ് ‘വി പ്ലാന്റിന് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ (PESO) അനുമതി ലഭിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു. എന്നാൽ കമ്പനി 2022 ഓഗസ്റ്റ് 8-ന് ലഭിച്ച താൽക്കാലിക അനുമതി 2022 നവംബർ 7 വരെ പുതുക്കിയിട്ടുണ്ട്.
അതേസമയം കംപ്രസ് ചെയ്ത വാതകം, എഥിലീൻ ഓക്സൈഡ്, എന്നിവ സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് കമ്പനിക്ക് ലഭിച്ചു. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ലോട്ടെ പരശുറാം എംഐഡിസിയിലാണ് കമ്പനിയുടെ യൂണിറ്റ് വി സ്ഥിതി ചെയ്യുന്നത്.
ഡൈകൾ, ഡൈകൾ ഇന്റർമീഡിയറ്റ്, കാലിത്തീറ്റ, വളങ്ങൾ, മണ്ണ് കണ്ടീഷണർ എന്നിവയുടെ നിർമ്മാണത്തിലും വ്യാപാരത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ശ്രീ പുഷ്കർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് കെമിക്കൽസ്.