ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ശക്തി പമ്പ്സിന്റെ ത്രൈമാസ അറ്റാദായത്തിൽ 20% വർധന

മുംബൈ: കഴിഞ്ഞ ജൂൺ പാദത്തിൽ ഏകീകൃത അറ്റാദായം 19.83 ശതമാനം വർധിച്ച് 8.74 കോടി രൂപയായതായി അറിയിച്ച് ശക്തി പമ്പ്‌സ് (ഇന്ത്യ) ലിമിറ്റഡ്. സമാനമായി പ്രസ്തുത പാദത്തിലെ സ്ഥാപനത്തിന്റെ അറ്റ വിൽപ്പന 62.81 ശതമാനം ഉയർന്ന് 254.48 കോടി രൂപയായി വർധിച്ചു. 2023 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭം 11.74 കോടി രൂപയായിരുന്നു. കൂടാതെ, ഈ കാലയളവിൽ മൊത്തം ചെലവുകൾ 61.37 ശതമാനം വർധിച്ച് 243.81 കോടി രൂപയായപ്പോൾ, ഉപഭോഗം ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളുടെ വില 65.92% വർധിച്ച് 226.44 കോടി രൂപയായും ജീവനക്കാരുടെ ആനുകൂല്യ ചെലവുകൾ 11.23% വർധിച്ച് 13.46 കോടി രൂപയായും ഉയർന്നു.

ഊർജ്ജ-കാര്യക്ഷമമായ പമ്പുകളും മോട്ടോറുകളും നിർമ്മിക്കുന്ന കമ്പനിയാണ് ശക്തി പമ്പ്സ് (ഇന്ത്യ). ഇന്ത്യയിലെ സോളാർ പമ്പ് വിപണിയിൽ മുൻനിര സ്ഥാനമുള്ള ശക്തി ആഗോളതലത്തിൽ 100-ലധികം രാജ്യങ്ങളിലേക്ക് വിപുലമായ പമ്പിംഗ് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. ബിഎസ്ഇയിൽ ശക്തി പമ്പ്സിന്റെ (ഇന്ത്യ) ഓഹരികൾ 1.74 ശതമാനം ഇടിഞ്ഞ് 515.40 രൂപയിലെത്തി. 

X
Top