
മുംബൈ: അസ്ഥിരത പുലര്‍ത്തിയ സെഷനുകള്‍ക്ക് ശേഷം ചൊവ്വാഴ്ച ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 13.53 പോയിന്റ് അഥവാ 0.02 ശതമാനം താഴ്ന്ന് 82186.81 ലെവലിലും നിഫ്റ്റി 29.80 പോയിന്റ് അഥവാ 0.12 ശതമാനം താഴ്ന്ന് 25060.90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.
1724 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2126 ഓഹരികളാണിടിഞ്ഞത്. 172 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
എറ്റേര്‍ണല്‍, എച്ച്ഡിഎഫ്‌സി ലൈഫ്, ടൈറ്റന്‍, ഹിന്‍ഡാല്‍കോ, ഭാരത് ഇലക്ട്രോണിക്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ നേട്ടത്തില്‍ മുന്നില്‍. ശ്രീരാം ഫിനാന്‍സ്, ജിയോ ഫിനാന്‍ഷ്യല്‍, ഐഷര്‍ മോട്ടോഴ്‌സ്, അദാനി പോര്‍ട്ട്‌സ്, ടാറ്റ മോട്ടോഴ്‌സ് എന്നിവ കനത്ത ഇടിവ് നേരിട്ടു.
ബിഎസ്ഇ മിഡക്യാപ് 0.6 ശതമാനം ഇടിഞ്ഞപ്പോള്‍ സ്‌മോള്‍ക്യാപ് നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
മേഖലകളെല്ലാം നഷ്ടത്തിലായി. മീഡിയ 2.5 ശതമാനവും പൊതുമേഖല ബാങ്ക് 1.6 ശതമാനവും റിയാലിറ്റി 1 ശതമാനവും വാഹനം 0.6 ശതമാനവും ഫാര്‍മ 0.9 ശതമാനവും പൊഴിച്ചു.